ബെംഗളൂരു: മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ഇലക്ട്രോണിക് സിറ്റിയിലെ ഐ ടി സ്ഥാപനത്തിൽ ജീവനക്കാരനായ സോനു തോംസൺ (29) ആണ് മരിച്ചത്. സോനു കാസർകോട് രാജപുരം പനിക്കര സ്വദേശിയാണ്.ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം.
ജോലി കഴിഞ്ഞ് തമാസ സ്ഥലത്തേക്ക് മടങ്ങും വഴി ബൈക്കിൽ എത്തിയ മൂവർ സംഘം സിനുവിനെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു.ആളുമാറി കുത്തിയതാകാം എന്നാണ് പ്രാഥമിക വിവരം.