Home Featured മൈസൂരു: മലയാളി യുവാവിനെ ആക്രമിച്ച് പണം കവർന്നതായി പരാതി

മൈസൂരു: മലയാളി യുവാവിനെ ആക്രമിച്ച് പണം കവർന്നതായി പരാതി

മൈസൂരു: മലയാളി യുവാവിനെ ആക്രമിച്ച് പണം കവർന്നതായി പരാതി. കണ്ണൂർ സ്വദേശി ധനേഷിനെ (41) മർദിച്ചാണ് 1600 രൂപയും മൊബൈൽ ഫോണും എംടിഎം കാർഡും കവർന്നത്. മൈസൂരു സബേർബൻ ബസ് ടെർമിനലിന് സമീപമായിരുന്നു അപകടം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മൈസൂരുവിലെത്തിയ ധനേഷ് നാട്ടിലേക്ക് മടങ്ങാൻ പുലർച്ചെ ബസ് കാത്ത് നിൽക്കുകയായിരുന്നു. ഓട്ടോയിലെത്തിയ സംഘം മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

വാലന്റൈന്‍സ് ഡേയ്ക്ക് എട്ടിന്റെ പണികിട്ടി 51കാരി; പ്രണയത്തിന്റെ പേരില്‍ നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

മുംബൈയില്‍ നിന്നൊരു വാലന്റൈന്‍സ് തട്ടിപ്പു കഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഥയിലെ നായികയ്ക്ക് 51 വയസ്.നായകനെക്കുറിച്ച്‌ ഒന്നുമറിയില്ല. അയാളുടെ പേര്, പ്രായം, നാട് തുടങ്ങിയ വിവരങ്ങളൊന്നും അറിയില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പ്രണയം തുടങ്ങിയത്. അലക്സ് ലോറന്‍സോ എന്നാണ് അയാള്‍ 51കാരിയെ പരിചയപ്പെടുത്തിയത്. ചാറ്റിങ്ങിലൂടെ ഇരുവരുടെയും ഹൃദയം പരസ്പരം അടുത്തു. പ്രണയത്തിന്റെയും ആഗ്രഹങ്ങളുടെയും കാര്യത്തില്‍ പ്രായം വെറു സംഖ്യ മാത്രമണല്ലോ!കാമുകനെ പൂര്‍ണമായും വിശ്വസിച്ച 51കാരിക്കു പിന്നീടു കിട്ടിയത് എട്ടിന്റെ പണികളാണ്.

വാലന്റൈന്‍സ് ഡേയ്ക്ക് ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്ന് ലോറന്‍സോ പറഞ്ഞു. മാത്രമല്ല, കൊറിയര്‍ ചാര്‍ജായി 66,000 രൂപ നല്‍കണമെന്നും പറഞ്ഞു. 51കാരി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കൊറിയര്‍ വന്നപ്പോള്‍, ഭാരം കൂടുതലാണെന്നതിനാല്‍ 72,000 രൂപയാണു 51കാരി നല്‍കിയത്.തുടര്‍ന്ന്, പാഴ്സലില്‍ യൂറോപ്യന്‍ കറന്‍സികള്‍ കണ്ടെത്തിയെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ 2,65,000 രൂപ നല്‍കണമെന്നു യുവതിയോട് കൊറിയര്‍ കമ്ബനി പ്രതിനിധികള്‍ എന്നു സ്വയം പരിചയപ്പെടുത്തിയവര്‍ പറഞ്ഞു. ഭയപ്പെട്ടുപോയ 51കാരി ആവശ്യപ്പെട്ട പണം നല്‍കുകയും ചെയ്തു.

അതിനുശേഷം വീണ്ടും 98,000 ആവശ്യപ്പെട്ടതോടെ സ്ത്രീക്കു സംശയം തോന്നി. പണം നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമെന്നു ലോറന്‍സോ ഭീഷണിപ്പെടുത്തി. തുടര്‍ന്നു പരാതിയുമായി 51കാരി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തായാലും ജീവിതത്തിന്റെ മദ്ധ്യാഹ്നത്തില്‍ പ്രണയത്തിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് 51കാരി.

You may also like

error: Content is protected !!
Join Our WhatsApp Group