ബംഗളൂരു: റോഡരികിലെ വിളക്കുകാലില്‍ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം.തൃശൂര്‍ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തില്‍ കോയാമുവിന്റ മകന്‍ അക്ബര്‍ അലി(36)യാണ് മരിച്ചത്. അപകടത്തില്‍പെട്ട ആള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി 12.30നാണ് സംഭവം.
ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബറലി. ഇതിനിടെ മഡിവാള പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള വിളക്കുകാലില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ഒരാള്‍ ജീവന് വേണ്ടി കേഴുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അക്ബറലിക്കും ഷോക്കേല്‍ക്കുകയായിരുന്നു.
വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന ഒഴിവാക്കാം; ഇനി കാമറകള്‍ പകര്‍ത്തും നിയമലംഘനം; ‘സേഫ് കേരള പദ്ധതി’ക്ക് മന്ത്രിസഭ അംഗീകാരം
ഇനിയെല്ലാം ‘സേഫ്’ ആക്കാന്‍ സേഫ് കേരള പദ്ധതിക്ക് മന്ത്രിസഭയുടെ ഭരണാനുമതി. വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുഴുവന്‍ നിയമ ലംഘനങ്ങളും കാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കും.ഇനി നിരത്തില്‍ പൊലീസിന് വാഹനങ്ങള്‍ തടയേണ്ടി വരില്ല.തിരുവനന്തപുരം: സംസ്ഥാനത്ത് പെരുകി വരുന്ന റോഡ് അപകടങ്ങള്‍ കുറയ്‌ക്കുന്നതിനും ഗതാഗത നിയമ ലംഘനം തടയുന്നതിനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയ്‌ക്ക് ഭരണാനുമതി.
ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പദ്ധതിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോര്‍ വാഹന വകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി റോഡപകടങ്ങള്‍ കുറക്കുകയും ഗതാഗത നിയമ ലംഘനം തടയുകയുമാണ് സേഫ് കേരള പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 232 കോടി രൂപ ചെലവിലാണ് പദ്ധതി.കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232,25,50,286 രൂപ ഉപയോഗിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി കെല്‍ട്രോണിന്‍റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക.
പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഉറപ്പ് വരുത്തുന്നതിന് അഡിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ തലവനും കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷനിലെ ഐടി വിഭാഗം വിദഗ്‌ധനും ഗതാഗത വകുപ്പിന് കീഴിലെ ശ്രീ ചിത്തിര തിരുനാള്‍ കോളജ് ഓഫ് എഞ്ചിനീയറിങ് ഐടി /കമ്ബ്യൂട്ടര്‍ വിഭാഗത്തിലെ ഒരു അധ്യാപകനും ഉള്‍പ്പെടുന്ന സേഫ് കേരള പ്രോജക്റ്റ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.
ഓരോ മൂന്ന് മാസം കൂടുമ്ബോഴും പദ്ധതിയുടെ പണം കൈമാറുന്നതിന് മുമ്ബായി പ്രവര്‍ത്തനം കാര്യക്ഷമമാണോയെന്ന് ഈ മോണിറ്ററിങ് കമ്മറ്റി പരിശോധിക്കും. കേടായ കാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും കരാര്‍ ഒപ്പിടുക. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കാമറകള്‍ പൊലീസ് വകുപ്പിലെ കാമറകളുള്ള സ്ഥലത്തല്ല എന്ന് ഉറപ്പാക്കും.പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന ഡേറ്റയും കാമറ ഫീഡും പൊലീസ് വകുപ്പിന് ആവശ്യാനുസരണം നല്‍കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്‌ഠിതമായാണ് കാമറകള്‍ പ്രവര്‍ത്തിക്കുക. ഇതിന്‍റെ വീഡിയോ ഫീഡും മറ്റ് ഡാറ്റയും പൊലീസ്, എക്സൈസ്, മോട്ടോര്‍ വാഹന, ജിഎസ്‌ടി വകുപ്പുകള്‍ക്ക് കൈമാറും. ഇതിന്‍റെ ഏകോപനത്തിന് അഡിഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ഗതാഗത സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, പൊലീസ്, എക്സൈസ്, മോട്ടോര്‍ വാഹന, ജിഎസ്‌ടി വകുപ്പുകളുടെ മേധാവികള്‍ അംഗങ്ങളായും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.
വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നത് കണക്കിലെടുത്താണ് കാമറകള്‍ വഴി നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായുള്ള ഫുള്ളി ഓട്ടോമേറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് സിസ്‌റ്റം സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ദേശീയ, സംസ്ഥാന ഹൈവേകളിലും മറ്റും സ്ഥാപിച്ച 726 കാമറകള്‍ ഉപയോഗിച്ചാണ് നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നത്.
ഇതില്‍ 675 കാമറകള്‍ ഹെല്‍മറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളില്‍ അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ തുടങ്ങിയവ കണ്ടുപിടിക്കാന്‍ ഉപയോഗിക്കും. അനധികൃത പാര്‍ക്കിങ് കണ്ടുപിടിക്കുന്നതിന് 25 കാമറകള്‍, അമിത വേഗതയില്‍ ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കുന്ന 4 ഫിക്‌സഡ് കാമറകള്‍, വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള 4 കാമറകള്‍ റെഡ് ലൈറ്റ് വയലേഷന്‍ കണ്ടുപിടിക്കുവാന്‍ സഹായിക്കുന്ന 18 കാമറകള്‍ എന്നിവയും ഈ സിസ്റ്റത്തിന്‍റെ ഭാഗമാണ്. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും സ്ഥാപിക്കും.