ബെംഗളൂരു: മോചനദ്രവ്യത്തിനായി ബെംഗളൂരുവിൽ പാലക്കാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. പാലക്കാട് സ്വദേശിയായ 28-കാരനാ ണ് ആക്രമണത്തിനിരയായത്. ഖത്തറിൽ ജോലി ചെയ്തിരുന്ന യുവാവ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയിലെ നീലാ ദ്രി നഗറിലേക്ക് താമസം മാറിയത്. ഡാനിഷ്, അലൻ, അനസ്, അനുകൃഷ്ണ, ജിൻഷ എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ഇയാൾ ഇലക്ട്രോണിക് സിറ്റി പോലീസിന് നൽകിയ പരാതി യിൽ സൂചിപ്പിച്ചു. മാർച്ച് 25-നാണ് സംഭവം.യുവാവിന്റെ സുഹൃത്ത് കാർത്തിക്കുമായി ബന്ധപ്പെട്ട ഒരു തർക്കം പരിഹരിക്കാനെന്ന വ്യാജേനയാണ് സംഘം ഇയാളെ പരിചയപ്പെട്ടത്. എന്നാൽ സംഘം കൂടിക്കാഴ്ചയ്ക്കിടെ ബലപ്രയോഗത്തിലൂടെ ഇയാളെ തട്ടിക്കൊണ്ടുപോകുയായിരുന്നന്ന് പോലീസ് അറിയിച്ചു.