ബെംഗളൂരു: വയനാട് സ്വദേശിയായ യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി കൊടനാട് സ്വദേശി സുനു(32)വാണ് മരിച്ചത്. ഗർവേഭാവി പാളയത്തായിരുന്നു താമസം. ബെംഗളൂരുവിൽ കണ്ണടനിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യയ്ക്കും രണ്ടുവയസ്സുള്ള കുട്ടിക്കുമൊപ്പമായിരുന്നു താമസം. അച്ഛൻ: ശങ്കരൻ. അമ്മ: ഭാർഗവി. ഭാര്യ: പ്രകന്യ.മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ബന്ദേപാളയ പോലീസ് കേസെടുത്തു. കല വെൽഫെയർ അസോസിയേഷൻ പ്രവർത്തകരായ നിതിൻ, അബ്ദുൾഗഫൂർ എന്നിവർ ആശുപത്രിയിലെയും പോലീസ് സ്റ്റേഷനിലെയും നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി
തായ്‌വാനിലുണ്ടായത് 25-വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയ ഭൂചലനം;ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍
തായ്വാനില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. 730-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഒരു ഡസനോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തായ്വാനില്‍ 25-വർഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഭൂചലനത്തിനുപിന്നാലെ തായ്വാനിലും ജപ്പാന്റെ തെക്കൻ മേഖലയിലും ഫിലപ്പീൻസിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തില്‍ നിന്ന് 18 കിലോമീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മൂന്ന് മീറ്റർ ഉയരത്തില്‍വരെ സുനാമി തിരകള്‍ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തീരപ്രദേശത്തെ ആളുകള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.1999-ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ ഭൂചലനമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 1999-ല്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 2400-ലേറെ പേരുടെ ജീവൻ അന്ന് നഷ്ടപ്പെട്ടിരുന്നു.