Home Featured മലയാളി യുവാവ് ബംഗളൂരുവില്‍ മരിച്ച നിലയില്‍

മലയാളി യുവാവ് ബംഗളൂരുവില്‍ മരിച്ച നിലയില്‍

ബംഗളൂരു: കണ്ണൂര്‍ ചൊക്ലി കടുക്ക ബസാര്‍ റഹീസ്-റസിയ ദമ്ബതികളുടെ മകൻ മുഹമ്മദ് റിസ്‌വാനെ (19) ബംഗളൂരു മുരുകുണ്ട പാളയത്തെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി.സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. മയ്യിത്ത് ശിഹാബ് തങ്ങള്‍ സെന്ററിലെത്തിച്ച്‌ മരണാനന്തരകര്‍മങ്ങള്‍ ചെയ്ത ശേഷം സ്വദേശമായ ചൊക്ലിയില്‍ കൊണ്ടുവന്ന് കണ്ണോത്തുപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍: റഹിയാൻ മുഹമ്മദ്, ഫാത്തിമ സുഹറ.

ദീപാവലി ആഘോഷം: പടക്കവിപണിയില്‍ കര്‍ശന നിയന്ത്രണം

ബംഗളൂരു: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ സര്‍ക്കാറിന്റെ പടക്കവിപണിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്ത് മൂന്നു ദിവസമാണ് ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നത്. ചൊവ്വാഴ്ച ആഘോഷങ്ങള്‍ സമാപിക്കുമെങ്കിലും ആളുകള്‍ പടക്കങ്ങള്‍ വാങ്ങുന്നത് പതിവാണ്. അത്തിബലെയില്‍ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പടക്കവില്‍പന കേന്ദ്രങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്.

പ്രധാന പടക്കവില്‍പന കേന്ദ്രമായ അത്തിബലെയില്‍ ഇത്തവണ ചില്ലറ വില്‍പന നടത്തുന്ന കടകള്‍ക്ക് ലൈസൻസ് അനുവദിച്ചിട്ടില്ല. പടക്ക കടകള്‍ സ്ഥാപിക്കാൻ 96 അപേക്ഷകള്‍ ലഭിച്ചെങ്കിലും മതിയായ സുരക്ഷയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നല്‍കാതിരുന്നത്. നഗരത്തില്‍ ബി.ബി.എം.പിയുടെ കീഴിലുള്ള 62 മൈതാനങ്ങളില്‍ ഏര്‍പ്പെടുത്തിയ പടക്ക വില്‍പനശാലകളില്‍ പരിശോധന കര്‍ശനമാണ്. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ച്‌ അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ മാത്രമാണ് ഇത്തവണ വില്‍പന നടത്തുക. രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group