മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂര്‍ സ്വദേശിയായ യുവാവ് കണ്ണൂര്‍ ജില്ലയിലെ കടമ്ബേരിയില് മുങ്ങി മരിച്ചു.ഹിറെബൻഡാഡില് മുഹമ്മദ് അസിം (21) ആണ് മരിച്ചത്.കേരളത്തിലേക്ക് ഉല്ലാസ യാത്ര പോയ അഞ്ചംഗ സംഘത്തില്‍ അസിം ഉള്‍പ്പെടെ രണ്ടു പേര് നീന്താൻ ഇറങ്ങി ഒഴുക്കില്പെടുകകയായിരുന്നു.ഒരാളെ പരിസരവാസികള്‍ രക്ഷിച്ചു.അസീമിനെ രക്ഷിക്കാനായില്ല.
രണ്ട് രൂപയുടെ ഫോട്ടോസ്റ്റാറ്റ് എടുത്തയാള്‍ക്ക് മൂന്ന് രൂപ ബാക്കി നല്‍കിയില്ല; കടയുടമക്ക് 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമീഷൻ
ഫോട്ടോസ്റ്റാറ്റ് എടുത്തയാള്‍ക്ക് മൂന്ന് രൂപ ബാക്കി നല്‍കാതിരിക്കുകയും, ബാക്കി ചോദിച്ചപ്പോള്‍ അപമാനിക്കുകയും ചെയ്ത കടയുടമക്ക് 25,000 രൂപ പിഴ.ഒഡിഷയിലെ സംബല്‍പൂര്‍ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനാണ് കടയുടമയുടെ മോശം പെരുമാറ്റത്തിന് പിഴയിട്ടത്. ഉപഭോക്താവിനുണ്ടായ മാനസികാഘാതം ഏറെ വലുതാണെന്ന് കമീഷൻ വിലയിരുത്തി. 30 ദിവസത്തിനകം പിഴത്തുകയും ബാക്കി നല്‍കാനുള്ള മൂന്ന് രൂപയും പരാതിക്കാരന് നല്‍കണം.പ്രഫുല്‍ കുരാര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് പരാതിക്കാരൻ. കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു സംഭവം.
ഇദ്ദേഹം ഒരു കടയിലെത്തി ഫോട്ടോസ്റ്റാറ്റ് എടുത്ത് അഞ്ച് രൂപ നല്കി. രണ്ട് രൂപയായിരുന്നു ചാര്‍ജ് എങ്കിലും ബാക്കിവന്ന മൂന്ന് രൂപ നല്കാൻ കടക്കാരൻ തയാറായില്ല. ബാക്കി ചോദിച്ചപ്പോള്‍ അധിക്ഷേപിക്കുകയും ചെയ്തു.പ്രഫുല്‍ കുരാര്‍ ബാക്കി തുക തിരിച്ച് നല്കാൻ ആവര്‍ത്തിച്ച് പറഞ്ഞതോടെ കടക്കാരൻ പരസ്യമായി അസഭ്യം പറഞ്ഞുകൊണ്ട് അഞ്ച് രൂപ തന്നെ തിരിച്ചുനല്‍കി. ഈ പൈസ പിച്ചക്കാരന് കൊടുത്തതായി കണക്കാക്കുമെന്നും പറഞ്ഞു. പരാതി നല്‍കാനായി പ്രഫുല്‍ കുരാര്‍ ബില്‍ ചോദിച്ചെങ്കിലും അതും കടക്കാരൻ നല്‍കിയില്ല.
ഉപഭോക്താവിന് നേരിട്ട മാനസിക പ്രയാസവും അപമാനവും പരിഗണിച്ചാണ് 25,000 രൂപ കടക്കാരന് പിഴയിട്ടതെന്ന് ഉപഭോക്തൃ കമീഷൻ ഉത്തരവില്‍ പറഞ്ഞു. രണ്ട് രൂപ നിരക്കുള്ള ഫോട്ടോസ്റ്റാറ്റിന് അഞ്ച് രൂപ ഈടാക്കിയത് മോശം കച്ചവട പ്രവണതയാണ്. ബില്ല് ആവശ്യപ്പെട്ടിട്ടും നല്‍കാത്തതും സേവനത്തിലെ വീഴ്ചയാണ് -കമീഷൻ ചൂണ്ടിക്കാട്ടി.