മലയാളി യുവാവ് ബംഗളൂരുവില്‍ നിര്യാതനായി. കൊല്ലം കുന്നിക്കോട് സ്വദേശി സാബിത മൻസില്‍ അബ്ദുല്‍ സലാമിന്റെ മകൻ എമുഹമ്മദ് ഈസയാണ് (39) മരിച്ചത്. ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ, ഈ മാസം രണ്ടിനായിരുന്നു മരണം. ബന്ധുക്കളെ അറിയാത്തതിനെ തുടർന്ന് ഉപ്പാർപ്പെട്ട് പൊലീസ് ബംഗളൂരു കെ.എം.സി.സിയെ ബന്ധപ്പെട്ടിരുന്നു. പ്രവർത്തകരുടെ അന്വേഷണത്തിലൂടെ ബന്ധുക്കളെ കണ്ടെത്തി.
വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്ററില്‍ അന്ത്യകർമങ്ങള്‍ നടത്തി. കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കുന്നിക്കോട് മുസ്‍ലിം ജമാഅത്ത് മസ്ജിദ് ഖബർസ്ഥാനില്‍. മാതാവ്: സുഹൃബാൻ ബീവി. ഭാര്യ: നസീമ ബീവി. സഹോദരൻ ശരീഫ് കുട്ടി.
ബാല കേരളം വിടുന്നു; എന്നെ വിളിച്ചിരുന്നു’; സിനിമാക്കാരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് ആറാട്ടണ്ണൻ
തമിഴ്‌നാട് സ്വദേശി ആണെങ്കില്‍ പോലും ബാലയെ അറിയാത്ത മലയാളികള്‍ ഇല്ല. തമിഴില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബാലയിലെ അഭിനേതാവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയതോടെയാണ്.അതുപോലെ തന്നെ ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തില്‍ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ച വിഷയം. കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയ കത്തിക്കുന്നത് ബാലയും അമൃതയും മകളും കൂടി ആയിരുന്നു.ബാലയുടെ മകളായ അവന്തിക ബാലയ്ക്കെതിരെ രംഗത്ത് എത്തിയത് വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു.
അച്ഛൻ അമ്മയെയും തന്നെയും ഉപദ്രവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് മകള്‍ പറഞ്ഞിരുന്നത്. ഇതിനു മറുപടിയുമായി ബാല എത്തി. അമൃത പറഞ്ഞിട്ടാണ് മകള്‍ ബാലയ്ക്കെതിരെ സംസാരിച്ചത് എന്നായിരുന്നു ബാലയുടെ നിലപാട്. ഇതിനെതിരെ അമൃതയും പിന്നീട് പ്രതികരണവുമായി രംഗത്ത് വന്നു. അതിനുശേഷം അമൃത പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്നും ഭാര്യയുടെ മുൻ ഡ്രൈവർ ഉള്‍പ്പെടെ പറഞ്ഞതോടെ രംഗം കൂടുതല്‍ വഷളായി. അങ്ങനെ പ്രശ്നങ്ങള്‍ നടക്കുന്നതിനിടയിലാണ് അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഇതോടെ മലയാളികളില്‍ ഭൂരിഭാഗവും ബാലയ്ക്ക് എതിരെ തിരിഞ്ഞു. നടന്റെ സോഷ്യല്‍മീഡിയ പേജിലെ കമന്റ് ബോക്സ് മുഴുവനും നടനെ വിമർശിച്ചും കുറ്റപ്പെടുത്തിയുമുള്ള വാക്കുകളാണ്. ഇപ്പോഴിതാ നടൻ ബാല കേരളം വിടുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് ജനശ്രദ്ധനേടിയ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി.ബാല കേരളം വിട്ട് പോവുകയാണെന്നാണ് തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് സ്വന്തം യുട്യൂബ് ചാനലില്‍ പങ്കിട്ട പുതിയ വീഡിയോയില്‍ സന്തോഷ് വർക്കി പറഞ്ഞത്.
നടൻ ബാല എന്നെ വിളിച്ചിരുന്നു. പുള്ളി കേരളം വിട്ട് പോവുകയാണെന്നാണ് പറഞ്ഞത്. എനിക്ക് പുള്ളിയെ മനസിലാക്കാൻ പറ്റുന്നില്ല. പല ആളുകളും പുള്ളി ജെനുവിൻ അല്ലെന്ന് പറയുന്നത് കേട്ടു.പക്ഷെ എന്റെ മുമ്ബില്‍ പുള്ളി ജെനുവിനായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. മോളുടെ പേര് പറഞ്ഞ് പുള്ളി കരയുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അമൃത സുരേഷും മോളും പറയുന്നത് വേറെ കാര്യങ്ങളാണ്. ഒരു കാലത്ത് പുള്ളി എനിക്ക് സഹോദരനെപ്പോലെയായിരുന്നു. പുള്ളിയെ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. സിനിമാക്കാർ മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റിയുള്ളവരാണ്.
അതുകൊണ്ട് അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എന്നോട് സ്നേഹത്തോടെയൊക്കെയാണ് പെരുമാറിയത്.പക്ഷെ അമൃത സുരേഷും മോളും പറയുന്നത് കേള്‍ക്കുമ്ബോള്‍ വേറൊരു ഇമേജാണ് പുള്ളിയെ കുറിച്ച് വരുന്നത്. ഇതില്‍ ഏതാണ് ശരിക്കുമുള്ള ഇമേജെന്ന് അറിയില്ല. എന്തായാലും ബാലയ്ക്ക് ഓള്‍ ദി ബെസ്റ്റ്. നിങ്ങള്‍ നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുക. നിങ്ങളെ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. നല്ല ആളാണോ… മോശം ആളാണോയെന്ന് തിരിച്ചറിയാൻ പറ്റുന്നില്ലെന്നുമാണ് സന്തോഷ് വർക്കി പറഞ്ഞത്.
കുറച്ച് നാളുകള്‍ക്ക് മുമ്ബ് തന്നെ ബാല തന്നെ തല്ലിയെന്ന് ആരോപിച്ച് സന്തോഷ് വർക്കി രംഗത്തെത്തിയിരുന്നു. ദേഷ്യം വന്നാല്‍ ബാലയ്ക്ക് ഭ്രാന്താണെന്നും തന്നെ പട്ടിയെ പോലെ തല്ലിയെന്നുമാണ് സന്തോഷ് വർക്കി അന്ന് വെളിപ്പെടുത്തിയത്. ഒരു സമയത്ത് ബാലയുമായി നല്ല ബന്ധത്തിലായിരുന്നു സന്തോഷ് വർക്കി.