Home Featured ബെംഗളൂരു :നെലമംഗലയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു :നെലമംഗലയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി മുണ്ടുവേലിയിൽ മുകുളേൽ ജോഷിയുടെ മകൻ ജിജോ ജോഷി (25), തൊടുപുഴ കരിമണ്ണൂർ മുണ്ടക്കൽ പൗലോസിന്റെ മകൻ ലിവിൻ പൗലോസ് (23) എന്നിവരാണ് മരിച്ചത്.നെലമംഗല ടോൾഗേറ്റിനുസമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ജിജോ അപകടസ്ഥലത്തുതന്നെ മരിച്ചു.

ഗുരുതരപരുക്കേറ്റ ലിവിൻ വെള്ളിയാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ഇരുവരും ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ജിജോയുടെ അമ്മ: റജീന. സഹോദരൻ: ഷിജിൻ. ലിവിൻ്റെ അമ്മ: റോസമ്മ.

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം ആരംഭിച്ചു; ഒപികള്‍ പ്രവര്‍ത്തിക്കില്ല

കൊല്‍ക്കത്തയിലെ ആർജി കാർ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച്‌ ഡോക്ടർമാർ.ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ സമരം തുടങ്ങി. ഞായറാഴ്ച രാവിലെ ആറ് മണി വരെയാണ് ഡോക്ടർമാരുടെ പണിമുടക്ക്, മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഒപി പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകള്‍, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങളില്‍ ഡോക്ടർമാരുടെ സേവനം ഉണ്ടാകും.

സംസ്ഥാനത്തെ മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കുന്നുണ്ട്.ജോലിസ്ഥലത്ത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ഉള്‍പ്പെടെ അഞ്ച് ആവശ്യങ്ങളാണ് പ്രധാനമായും ഐഎംഎ മുന്നോട്ട് വയ്‌ക്കുന്നത്. റസിഡന്റ് ഡോക്ടർമാരുടെ ജോലിയിലുള്ള പരിഷ്‌കരണവും ഇവർ ആവശ്യപ്പെടുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ കുറ്റകൃത്യത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

വിമാനത്താവളത്തിന് സമാനമായ രീതിയില്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കണമെന്നതാണ് മറ്റൊരു ആവശ്യം. ഇതുവഴി ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്നീ ആവശ്യങ്ങളും ഐഎംഎ മുന്നോട്ട് വയ്‌ക്കുന്നു. വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധ സമരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്കും ശക്തമായി തന്നെ വ്യാപിക്കുന്ന കാഴ്‌ച്ചയാണ് ഇപ്പോഴുള്ളത്. കൊല്‍ക്കത്തയ്‌ക്ക് പുറമെ ഡല്‍ഹി, മുംബൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ഇന്നലെ പ്രതിഷേധ സമരങ്ങള്‍ നടന്നു.

You may also like

error: Content is protected !!
Join Our WhatsApp Group