Home Featured ബംഗളൂരു: ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു.

ബംഗളൂരു: ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരുവിൽ ബൈക്കു നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചുമറിഞ്ഞ് മലയാളി യുവാവു മരിച്ചു. ഭരണിക്കാവ് തെക്കേമങ്കുഴി ഹരിമംഗലത്ത് ആയിഷ് പിള്ള(25)യാണ് മരിച്ചത്.ബുധനാഴ്ച രാത്രി ഒൻപതോടെ ഇലക്‌ട്രോണിക്സ് സിറ്റിയിലായിരുന്നു അപകടം. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.അച്ഛൻ: ഹരികുമാർ. അമ്മ: ശോഭനകുമാരി. സഹോദരി: ഐശ്വര്യപിള്ള. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30-നു വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്

രക്തം വാര്‍ന്ന നിലയില്‍ മരണം, ഒരു വര്‍ഷം നീണ്ട അന്വേഷണത്തില്‍ കൊലയാളി ‘പൂവന്‍ കോഴി’; ട്വിസ്റ്റ്

ഡുബ്ലിന്‍: അയര്‍ലന്‍ഡില്‍ ഒരു വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ ട്വിസ്റ്റ്. പൂവന്‍ കോഴിയുടെ ആക്രമണത്തിലാണ് വയോധികന്‍ കൊല്ലപ്പെട്ടതെന്ന് ഐറിഷ് പൊലീസ് അധികൃതര്‍ കണ്ടെത്തി.കോഴിയുടെ ആക്രമണത്തിലാണ് 67 കാരന്‍ കൊല്ലപ്പെട്ടതെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അയര്‍ലന്‍ഡിലെ ബാലിനസ്ലോയെന്ന പ്രദേശത്താണ് ജാസ്പര്‍ ക്രോസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തളംകെട്ടിനിന്ന രക്തത്തിന് നടുവിലായിരുന്നു മൃതദേഹം. കാലില്‍ വലിയൊരു മുറിവുണ്ടായിരുന്നു. കണ്ടെത്തിയവര്‍ വിവരമറിയിച്ചതനുസരിച്ച്‌ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി ക്രോസിനു പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും വിജയിച്ചില്ല. അപ്പോഴേക്കും ക്രോസ് മരിച്ചിരുന്നു.അപകടമരണം എന്നതായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ക്രോസിന്റെ മകളായ വെര്‍ജീനിയയ്ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഒരു കോഴിയാണ് കൊലപാതകത്തിനു പിന്നിലെന്ന് അവര്‍ സംശയിച്ചു.

ക്രോസിന്റെ ശരീരം കിടന്നിടത്തുനിന്ന് തൊട്ടടുത്ത കോഴിക്കൂട് വരെ രക്തം വീണ പാടുകള്‍ കിടന്നിരുന്നതാണ് വെര്‍ജീനിയയുടെ സംശയം വര്‍ധിപ്പിച്ചത്.ക്രോസ് മരണസമയത്ത് നിലവിളിക്കുന്നത് കേട്ടെത്തിയ അയല്‍ക്കാരനായ ഒകീഫ്, മരിക്കുന്നതിനിടെ ‘പൂവന്‍ കോഴി’ എന്ന് പറഞ്ഞെന്ന് ജുഡീഷ്യല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ഒകീഫ് പറഞ്ഞതും സാധ്യത വര്‍ധിപ്പിച്ചു.ക്രോസ് വളര്‍ത്തിയിരുന്ന ബ്രഹ്മ ചിക്കന്‍ എന്ന വിഭാഗത്തില്‍പെടുന്ന പൂവന്‍കോഴിയാണ് സംഭവത്തിലെ പ്രതി.

കിടന്നുറങ്ങുകയായിരുന്ന ക്രോസിനെ കോഴിയെത്തി ആക്രമിക്കുകയായിരുന്നു.കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് രക്തം വാര്‍ന്നായിരുന്നു മരണം

You may also like

error: Content is protected !!
Join Our WhatsApp Group