Home Featured ബെംഗളൂരു: റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബൈക്കിലിടിച്ച് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു: റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബൈക്കിലിടിച്ച് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു: റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബൈക്ക് ലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് മലയാളി യുവാവ് മരിച്ചു.ബൈക്കിന് പിന്നിലിരുന്ന ആലപ്പുഴ പുന്നപ്ര അലകുളത്തിൽ അഭിഷാദിന്റെ മകൻ അർഷിദ് (22) ആണ് മരിച്ചത്. കാർ ഡ്രൈവർക്കും പരുക്കേറ്റു.ബൈക്കോടിച്ച തിരുവല്ല സ്വദേശി രാഹുലിനെ (24) ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യെലഹങ്ക അടൂർ റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.അമിത വേഗതയിലെത്തിയ കാർ റോഡിലെ കുഴിയിൽ ചാടിയതോടെ എതിരെ വന്ന ബൈക്കിൽ ഇടിച്ച തലകീഴായി മറിയുകയായിരുന്നു.അർഷിദ് തൽക്ഷണം മരിച്ചു.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.മൃതദേഹം പോസ്റ്മാർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

കാഡ്‌ബറിയ്‌ക്കെതിരെ ബോയ്‌കോട്ട് ട്രെന്‍ഡുമായി സമൂഹമാദ്ധ്യമങ്ങള്‍; കാരണമായത് ബീഫ്

ന്യൂഡല്‍ഹി: ചലച്ചിത്ര താരങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പ്രശസ്‌ത വ്യക്തികള്‍ക്കുമെല്ലാമെതിരെ പല കാരണങ്ങളാല്‍ വിവിധ കാലങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ബോയ്‌കോട്ട് ട്രെന്‍ഡുകള്‍ ഉണ്ടാകാറുണ്ട്.എന്നാല്‍ ഇപ്പോഴിതാ ഒരു ഭക്ഷ്യവസ്‌തുവിന്റെ പേരില്‍ ലോകപ്രശസ്‌തമായ ഒരു ബ്രാന്‍ഡിന് നേരെയും ബോയ്‌കോട്ട് സമൂഹമാദ്ധ്യമ ക്യാമ്ബെയിന്‍ ഉണ്ടായിരിക്കുകയാണ്.

ബ്രിട്ടീഷ് കമ്ബനിയായ കാ‌ഡ്‌ബറിയ്‌ക്ക് നേരെയാണ് ഇന്ത്യയില്‍ ബോയ്‌കോട്ട് ക്യാമ്ബെയിനുണ്ടായത്.തങ്ങളുടെ ചോക്‌ളേറ്റുകളില്‍ ബീഫില്‍ നിന്നും ഉണ്ടാക്കുന്ന വസ്‌തുക്കള്‍ ഉണ്ടെന്ന കമ്ബനിയുടെ വെളിപ്പെടുത്തല്‍ കാരണമാണ് ബോയ്‌കോട്ട് ക്യാമ്ബെയിനുണ്ടായത്.ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയര്‍ത്തിയാണ് ക്യാമ്ബെയിന്‍.

കാ‌ഡ്‌ബറിയുടെ വെബ്‌പേജിലേതെന്ന് കരുതുന്ന ഒരു സ്‌ക്രീന്‍ഷോട്ട് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ജെലാറ്റിന്‍ ഹലാല്‍ ബീഫില്‍ നിന്നും ഉണ്ടാക്കിയതാണെന്ന് കാണുന്നതായാണ് ബോയ്‌കോട്ട് ക്യാമ്ബെയിനിന് ആഹ്വാനം ചെയ്യുന്നവര്‍ പറയുന്നത്.

എന്നാല്‍ കമ്ബനിയുടെ ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റിലെ വിവരങ്ങളാണ് ഇന്ത്യയിലേതെന്ന പേരില്‍ പ്രചരിച്ചിരുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇതേ പ്രചാരണം നടന്നിരുന്നു. ചിലര്‍ കാ‌ഡ്ബറിയ്‌ക്ക് പകരം ഇന്ത്യയിലെ രസഗുളയടക്കം മധുരപലഹാരങ്ങള്‍ കഴിക്കാനും ആഹ്വാനം ചെയ്‌തു. എന്നാല്‍ തങ്ങളുടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും 100 ശതമാനവും വെജിറ്റേറിയന്‍ ആണെന്ന് കമ്ബനി വ്യക്തമാക്കി. ഇവയില്‍ ബീഫിന്റെ അംശം തീരെയില്ലെന്നാണ് കമ്ബനി അറിയിപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group