ബംഗളൂരു: ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് മയക്കു മരുന്ന് കടത്തികൊണ്ട് വന്ന് കാഞ്ഞങ്ങാട്ടെ തീരപ്രദേശങ്ങളില്‍ വില്പന നടത്തുന്ന യുവാവ് പിടിയില്‍.കാഞ്ഞങ്ങാട്, നോര്‍ത്ത് കോട്ടച്ചേരി, മുഹമ്മദ് അഫ്രീദിയാണ് (23) അറസ്റ്റിലായത്. ഇയാളില്‍നിന്ന് 1.010 ഗ്രാം എം.ഡി.എം.എ പിടികൂടി.
ഓപറേഷന് ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് നായരുടെയും ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ. പി ഷൈനിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രതി പിടിയില്‍ ആയത്. പൊലീസ് സംഘത്തില്‍ സ്ക്വാഡ് അംഗങ്ങള്‍ ആയ അബുബക്കര്‍ കല്ലായി, നികേഷ്. ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജില്‍ നാഥ് എന്നിവര്‍ ഉണ്ടായിരുന്നു.
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്ത മുംബൈ സ്വദേശിക്ക് നഷ്ടമായത് 2 ലക്ഷം!
മുംബൈ: കേരളം സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ മുംബൈ സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷം രൂപ. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് പോകാന്‍ ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് രണ്ട ലക്ഷം രൂപ നഷ്ടമായത്.നവംബർ 24 മുതൽ ഡിസംബർ ഒന്നു വരെ കേരളത്തിൽ അവധി ആഘോഷിക്കാൻ എത്താനാണ് സാന്താക്രൂസ് സ്വദേശിയായ 64കാരൻ തീരുമാനിച്ചത്.
എയർലൈൻ ബുക്കിംഗ് നഗരത്തിലെ ആഡംബര ഹോട്ടലിൽ മുറിയും ബുക്ക് ചെയ്ത ഇദ്ദേഹം വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോകാൻ ഇന്റർനെറ്റിൽ ലഭ്യമായ നമ്പർ ടാക്സി ബുക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇത് തട്ടിപ്പ് നമ്പർ ആയിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.ബുക്കിംഗിനിടെ പണമടയ്ക്കാൻ ക്രെഡിറ്റ് കാർഡ് നമ്പരും മറ്റ് ഡീറ്റൈൽസും തട്ടിപ്പുകാരൻ, ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് മറ്റൊരു കാർഡിന്റെ നമ്പർ ചോദിച്ചു.
ഇതോടെ പരാതിക്കാരൻ ഭാര്യയുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി. അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് ഇടപാടുകൾ വഴി തട്ടിപ്പുകാരൻ രണ്ട് ലക്ഷം രൂപ അടിച്ചുമാറ്റി.ഷെയർ മാർക്കറ്റിലെ ഇടപാടുകാരനാണ് തട്ടിപ്പിന് ഇരയായ പരാതിക്കാരൻ. സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ട ബാങ്കിൽ നിന്നും വിളി വന്നതാണ് പണം നഷ്ടമായത് ഇദ്ദേഹം അറിയുന്നത്. ബാങ്ക് നിർദ്ദേശിച്ച പ്രകാരം പോലീസിന് പരാതി നൽകുകയായിരുന്നു.
വളരെ വിദഗ്ധമായാണ് തട്ടിപ്പുകാരൻ ഇദ്ദേഹത്തെ പറ്റിച്ചത്. യാത്രയുടെ വിവരങ്ങളും അംഗങ്ങളുടെയും ലഗേജിന്റെയും എണ്ണവും അടക്കം ഇയാൾ ചോദിചിരുന്നു. അഡ്വാൻസായി 100 രൂപ മതിയെന്നും ബാക്കി തുക സർവീസിനു ശേഷം മതിയെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.