ബെംഗ്ളൂറു: സ്വയം ‘ദൈവം’ ആണെന്ന് അവകാശപ്പെട്ട് പള്ളിക്കുള്ളില്‍ക്കയറി പരാക്രമം കാണിച്ചെന്ന പരാതിയില്‍ മലയാളി യുവാവ് പൊലീസ് പിടിയില്‍.കാമനഹള്ളി റോഡ് മേഖലയില്‍ താമസിക്കുന്ന 29 കാരനായ ടോം മാത്യുവാണ് അറസ്റ്റിലായത്.പൊലീസ് പറയുന്നത്: ബുധനാഴ്ച പുലര്‍ചെ നാലുമണിയോടെ കാമനഹള്ളി റോഡിലെ സെന്റ് പയസ് ടെന്ത് പള്ളിയിലായിരുന്നു അതിക്രമം. ചുറ്റിക ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് ടോം മാത്യു പള്ളിക്കുള്ളില്‍ കടന്നത്.
പള്ളിയിലെ നിരവധി ഫര്‍ണിചറുകള്‍ക്കും മറ്റും യുവാവ് കേടുപാട് വരുത്തി.സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തി നാലരയോടെ ഇയാളെ പിടികൂടുകയായിരുന്നു. മദ്യപിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ അക്രമാസക്തനായത്. ഇയാളുടെ വീട്ടില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി.
വൈദ്യപരിശോധനയ്ക്കും വിധേയനാക്കി.കേരളത്തില്‍നിന്നുള്ള കുടുംബം 30 വര്‍ഷമായി ബെംഗ്ളൂറിലാണ് കഴിയുന്നത്. ടോമിന്റെ അമ്മ സ്ഥിരമായി പോകാറുള്ള പള്ളിയാണ് സെന്റ് പയസ് ടെന്ത്. താന്‍ പള്ളിയില്‍ പോകുമ്ബോഴൊക്കെ സ്വയം ദൈവമാണെന്ന് ടോം അവകാശപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാലു വര്‍ഷം മുന്‍പ് ടോം മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ചുപോയിരുന്നു. ഇത് ടോമിനെ വല്ലാതെ ബാധിച്ചു. കൂടാതെ ജോലി ഇല്ലാത്തതും മറ്റു കാരണങ്ങളും രണ്ടു വര്‍ഷമായി യുവാവിനെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്.
ഇതര സംസ്ഥാന ബ്രാന്‍ഡുകള്‍ക്ക് മുന്നിലും ‘നെഞ്ചുവിരിച്ച് മില്‍മ’ ; തുണയായത് ഗുണനിലവാരവും നൂതന വിപണന തന്ത്രങ്ങളും
തിരുവനന്തപുരം : മറ്റ് ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും മില്‍മ മികച്ച വില്‍പ്പന കൈവരിച്ചതായറിയിച്ച് കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് (കെസിഎംഎംഎഫ്). ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിച്ചുകൊണ്ട് മറ്റ് സംസ്ഥാന ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിച്ചാണ് മില്‍മയുടെ ഈ നേട്ടമെന്നും കെസിഎംഎംഎഫ് അറിയിച്ചു.
അതേസമയം കര്‍ണാടക ആസ്ഥാനമായുള്ള ‘നന്ദിനി’ ബ്രാന്‍ഡ് കേരളത്തിലെ വിപണിരംഗത്ത് കൈവച്ചതിന് പിന്നാലെയാണ് മില്‍മയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.അടിയൊഴുക്കിലും വളര്‍ച്ചയുമായി ‘മില്‍മ’: വെല്ലുവിളികള്‍ക്കിടയിലും വില്‍പ്പനയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കാൻ മില്മയ്ക്കായെന്ന് ചെയര്മാന് കെ.എസ് മണി അറിയിച്ചു. അടുത്തിടെയായി ചില സംസ്ഥാന ക്ഷീര ഫെഡറേഷനുകള്‍ ഉയര്‍ന്ന തത്വങ്ങളും മികച്ച രീതികളുമെല്ലാമായി നിശ്ചയിച്ചിട്ടുള്ള സഹകരണ ഫെഡറലിസത്തിന്റെ പരിധികള്‍ ലംഘിക്കുന്നു.
ഇത് രാജ്യത്തുള്ള മുഴുവന്‍ ക്ഷീരകര്‍ഷകരുടെ താത്പര്യങ്ങളെയും ഗുരുതരമായി ബാധിക്കും. ഈ പ്രവണതയ്ക്കെതിരെ മില്‍മ ഇതിനോടകം തന്നെ ഗൗരവമായ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ടെന്നും കൂട്ടായ പരിശ്രമത്തിലൂടെ അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രീതി അസ്വസ്ഥത സൃഷ്ടിക്കുന്നതായും അദ്ദേഹം തുറന്നുപറഞ്ഞു.