Home Featured വഴി തിരിച്ചുവിടുന്നതായി സംശയം;ബെംഗളൂരുവിൽ ഓട്ടോയിൽനിന്ന് ചാടിയ മലയാളി യുവതിക്ക് പരിക്ക്

വഴി തിരിച്ചുവിടുന്നതായി സംശയം;ബെംഗളൂരുവിൽ ഓട്ടോയിൽനിന്ന് ചാടിയ മലയാളി യുവതിക്ക് പരിക്ക്

ബെംഗളൂരു: യാത്രയ്ക്കിടെ ഓട്ടോഡ്രൈവർ വഴി തിരിച്ചുവിടുന്നതായി സംശയം തോന്നിയതിനെത്തുടർന്ന് ഓട്ടോയിൽനിന്ന് ചാടിയ മലയാളിയുവതിക്ക് പരിക്കേറ്റു. ബെംഗളൂരുവിൽ ഡേറ്റാ അനലിസ്റ്റായ 24-കാരിക്കാണ് പരിക്കേറ്റത്.കഴിഞ്ഞദിവസം മഹാദേവപുര പോലീസ് സ്റ്റേഷൻ പരിധിയിലെ പൈ ലേഔട്ടിലായിരുന്നു സംഭവം. വലതുകൈക്കും ഇടുപ്പിനും പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടി. ഡോക്ടർമാർ നാലാഴ്ച വിശ്രമം നിർദേശിച്ചിട്ടുണ്ട്.പ്രശാന്ത് ലേഔട്ടിൽ ഹോപ്പ്ഫാമിനു സമീപം പേയിങ് ഗസ്റ്റായി താമസിച്ചുവരുകയാണ് യുവതി. ബി. നാരായണപുരയിൽനിന്ന് വിജിനപുര ബൃന്ദാവൻ ലേഔട്ടിലേക്കാണ് യുവതി ഓട്ടോ വിളിച്ചത്.

യാത്രയ്ക്കിടെ ഡ്രൈവർ ഗൂഗിൾ മാപ്പിൽ കാണിക്കുന്ന വഴി ഒഴിവാക്കി വേറെ വഴിക്കുപോയി. വാഹനങ്ങളോ ആൾക്കാരോ ഇല്ലാത്ത വഴിയിലൂടെയാണ് പോയത്. ഇതിൽ ദുരൂഹതതോന്നിയ യുവതി ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വേഗത്തിൽ ഓടിച്ചുപോയി. ഇതേത്തുടർന്ന് യുവതി റോഡിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ നിർത്താതെ പോയി. തുടർന്ന് ആശുപത്രിയിൽ ജോലിചെയ്യുന്ന സഹോദരിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഓട്ടോയുടെ നമ്പർ വ്യക്തമായില്ല.

ഇത്തവണ നടക്കും, മമ്മൂട്ടിയും രജനിയും ഒന്നിക്കുന്നു; ആവേശത്തില്‍ ആരാധകര്‍

ജയിലറില്‍ നടക്കാതെ പോയത് ‘തലൈവര്‍ 171’ ല്‍ നടക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.സംവിധായകന്‍ ലോകേഷ് കനകരാജ് മമ്മൂട്ടിയുമായി ഉടന്‍ ചര്‍ച്ച നടത്തിയേക്കും. മമ്മൂട്ടിയെ കൊണ്ടുവരാനായി രജനിയാണ് താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് നടന്നാല്‍ ദളപതിക്ക് ശേഷം രജനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാകും ‘തലൈവര്‍ 171’നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ ആണ് രജനിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

മലയാളത്തില്‍ നിന്ന് വിനായകനും മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയപ്പോള്‍ പ്രധാന വില്ലനായാണ് വിനായകന്‍ അഭിനയിച്ചത്. ഈ കഥാപാത്രത്തിനായി ആദ്യം ആലോചിച്ചത് മമ്മൂട്ടിയെയാണ്. പിന്നീട് ചില കാരണങ്ങളാല്‍ അത് മാറ്റുകയായിരുന്നു. മലയാളത്തില്‍ നിന്ന് ബാബു ആന്റണി ‘തലൈവര്‍ 171’ ല്‍ അഭിനയിക്കുന്നുണ്ട്. കമല്‍ഹാസന്‍, വിജയ് എന്നിവര്‍ക്കൊപ്പമെല്ലാം ലോകേഷ് സിനിമ ചെയ്തിട്ടുണ്ട്. ആദ്യമായാണ് രജനിക്കൊപ്പം ഒന്നിക്കുന്നത്. ഈ വര്‍ഷം തന്നെ ലോകേഷ്-രജനി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group