Home Featured ബെംഗളൂരു : മലയാളി യുവതി വീൽച്ചെയറിൽനിന്ന് വീണു മരിച്ചു.

ബെംഗളൂരു : മലയാളി യുവതി വീൽച്ചെയറിൽനിന്ന് വീണു മരിച്ചു.

ബെംഗളൂരു : മലയാളി യുവതി ബെംഗളൂരുവിൽ താമസസ്ഥലത്ത് വീൽച്ചെയറിൽനിന്ന് വീണു മരിച്ചു. ബെന്നാർഘട്ട റോഡിൽ താമസിക്കുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശിയായ വിപിന (35) ആണ് മരിച്ചത്.അമ്മയ്ക്കൊപ്പമായിരുന്നു ബെംഗളൂരുവിൽ താമസം. വർഷങ്ങളായി കിടപ്പിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മരണവിവരം അയൽവാസികളാണ് ബെന്നാർഘട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ചത്.

ബെംഗളൂരു എ.ഐ.കെ.എം.സി.സി. പ്രവർത്തകരാണ് മൃതദേഹം വിക്ടോറിയ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിനുള്ള ക്രമീകരണങ്ങൾ ചെയ്‌തത്.പോസ്റ്റ്മോർട്ടത്തിന് ശേഷം കെ.എം.സി.സി. യുടെ നേതൃത്വത്തിൽ മൈസൂരുറോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.

മോദിയുടെ ഗ്യാരണ്ടി: തീവണ്ടികളില്‍ ബുക്കു ചെയ്യുന്നവര്‍ക്കെല്ലാം സീറ്റ്, വെയിറ്റിംഗ് ലിസ്റ്റുകള്‍ ഇല്ലാതാക്കും; ഇതിന് ഒരു ലക്ഷം കോടി: അശ്വിനി വൈഷ്ണവ്

ന്യൂദല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട് മോദിയുടെ മറ്റൊരു ഗ്യാരണ്ടി വെളിപ്പെടുത്തി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.തീവണ്ടികളില്‍ ബുക്കു ചെയ്യുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കുമെന്നും വെയിറ്റിംഗ് ലിസ്റ്റുകള്‍ ഇല്ലാതാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ദിവസേന 3000 ട്രെയിന്‍ ട്രിപ്പുകളെങ്കിലുമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഏകദേശം 100 കോടി യാത്രക്കാരെ ഒരു വര്‍ഷം വഹിക്കാന്‍ ദിവസേനയുള്ള 3000 ട്രെയിന്‍ ട്രിപ്പുകള്‍ക്ക് സാധിക്കും.ഇതിനായി ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവാക്കും. വെയിറ്റിംഗ് ലിസ്റ്റുകള്‍ ഒഴിവാക്കാനായി കൂടുതല്‍ ആധുനികമായ പുതിയ തീവണ്ടികള്‍ നിര്‍മ്മിക്കും.

ഇതോടെ ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും ടിക്കറ്റ് ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.കൂടുതല്‍ ട്രാക്കുകള്‍, വൈദ്യുതിവല്‍ക്കരണം, ആധുനികവേഗ യാത്രകള്‍ ഉറപ്പാക്കുന്ന വന്ദേ ഭാരത് തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങള്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയിരുന്നു. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ 25,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 2047ഓടെ വികസിത ഭാരതത്തില്‍ 4,500 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൊണ്ടുവരും. വന്ദേഭാരതിനേക്കാള്‍ ചെലവ് കുറഞ്ഞ, അതേ സമയം ആധുനിക സൗകര്യങ്ങളുള്ള 50 അമൃതഭാരത് ട്രെയിനുകള്‍ 2024-25ല്‍ പുറത്തിറങ്ങും.

You may also like

error: Content is protected !!
Join Our WhatsApp Group