ബെംഗളൂരു : ലാൽബാഗിന് സമീപം മലയാളി യുവാവിനെ കുത്തിവീഴ്ത്തി പണവും മൊബൈൽ ഫോണും കവർന്നു. മുംബൈയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി ഫയാസ് മുഹമ്മദി(23)നാണ് പരുക്കേറ്റത്. ബെംഗളൂരുവിലുള്ള സുഹൃത്തിനെ സന്ദർശിക്കാനെത്തിയതായിരുന്നു. വെബ് ടാക്സി കാത്ത് കഴിഞ്ഞദിവസം വെളുപ്പിന് ലാൽബാഗ് ഈസ്റ്റ് ഗേറ്റിന് സമീപം നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം കത്തി ചൂണ്ടി ഭീഷണി പ്പെടുത്തിയത്. നൽകാൻ വിസമ്മ തിച്ചപ്പോൾ കഴുത്തിന് താഴെ മുറിവേൽപ്പിച്ചു 1000 രൂപയും മൊബൈൽ ഫോണും കൈവശപ്പെടു ത്തി ഇവർ മുങ്ങി. സിദ്ധാപുര പൊലീസിൽ പരാതി നൽകി.