Home Featured ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിൽ സൺറൂഫ് തുറന്ന് നൃത്തം;നാല് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിൽ സൺറൂഫ് തുറന്ന് നൃത്തം;നാല് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിൻ്റെ സൺറൂഫ് തുറന്ന് നൃത്തം ചെയ്ത നാല് മലയാളി വിദ്യാർത്ഥികളെ ചിക്കജാല പോലീസ് അറസ്റ്റ് ചെയ്തു.വിമാനത്തവള റോഡിൽ കഴിഞ്ഞ ദിവസം ആണ് സംഭവം.അമിത വേഗത്തിലുള്ള ഇവരുടെ കാർ യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതേ തുടർന്നാണ് നഗരത്തിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന നാല് മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.സൽമാൻ ഫാരിസ്, നസീം അബ്ബാസ്, സൽമാനുൽ ഫാരിസ്, മുഹമ്മദ് നുസായിഫ് എന്നിവരാണ് അറസ്റ്റിലായത്.ഇവർ ഈ സമയത്ത് മദ്യപിച്ചിരുന്നോ എന്നടക്കം വൈദ്യ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഫുഡ് ഡെലിവറി ആപ്പിലെ തകരാര്‍; യുവാവിന്റെ വീട്ടില്‍ എത്തിയത് 6 ഡെലിവറി ബോയ്സ്

ഒണ്‍ലൈൻ സൈറ്റുകളില്‍ നിന്ന് പല തരം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാറുള്ളവരാണ് നമ്മള്‍. വിശാലമായ വിപണിയില്‍ നിന്ന് ഇഷ്ടാനുസൃതം സാധനങ്ങള്‍ തിരഞ്ഞെടുക്കാമെന്നത് തന്നെയാണ് ഒണ്‍ലൈൻ ഷോപ്പിങ്ങിലേക്ക് ആളുകള്‍ കുടുതല്‍ അടുക്കുന്നതിന്റെ പ്രധാന കാരണവും.എന്നാല്‍ ഓര്‍ഡര്‍ ചെയ്ത വിലാസം മാറി ഡെലിവറി ചെയ്യുന്നതും, ഡെലിവറി ചെയ്ത സാധനങ്ങള്‍ മാറിപ്പോകുന്നതും അടക്കം നിരവധി പ്രശനങ്ങളും ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

എക്സില്‍ പങ്കുവച്ച പോസ്റ്റില്‍, പ്രണയ് ലോയ എന്ന യുവാവ് സ്വിഗ്ഗിയില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ ഒഡര്‍ ചെയ്ത ശേഷം, ഓര്‍ഡര്‍ ക്യാൻസല്‍ ചെയ്തു. എന്നാല്‍ ആപ്പിലെ തകരാറുകള്‍ മുലം ആറ് ഡെലിവറി ബോയ്സാണ് യുവാവിന്റെ വീട്ടില്‍ എത്തിയത്.ആറ് കിലോ ദോശ മാവും, 20 ലിറ്റര്‍ പാലും, ആറ് പാക്കറ്റ് പൈനാപ്പിളും വീട്ടിലെത്തിയത് കണ്ട് ഞെട്ടിയ യുവാവ് സംഭവം എക്സില്‍ പങ്കുവച്ചതോടെയാണ് വിവരം സൈബര്‍ ലോകത്ത് വൈറലായത്.

തെറ്റായി ലഭിച്ച ഭക്ഷണങ്ങള്‍ സ്വിഗ്ഗിയില്‍ തന്നെ വിറ്റു പണമുണ്ടാക്കാനാണ് പോസ്റ്റില്‍ ഒരു ഉപയോക്താവ് കമന്റുചെയ്തത്. “ഒരു ക്ലൗഡ് കിച്ചൻ ആരംഭിക്കൂ,” “സ്വിഗ്ഗി ഇൻസ്റ്റാമാര്‍ട്ട് ഡീലറായി രജിസ്റ്റര്‍ ചെയ്യു” തുടങ്ങിയ നിരവധി രസകരമായ കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group