ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി പന്തലായനി പടിഞ്ഞാറയില്‍ പ്രസൂണിന്റെയും ശ്രീകലയുടേയും മകന് നിതിന്‍ (18) നെയാണ് ബണ്ണാര്‍ഘട്ട റോഡ് എ.എം.സി എൻജിനീയറിങ് കോളേജ് ഹോസ്റ്റല്‍ മുറിക്കുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കംപ്യൂട്ടര്‍ എന്‍ജിനിയറിംങ്ങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നിതിന്‍. ഈമാസം ഒന്നിനാണ് ക്ലാസ് ആരംഭിച്ചത്.
ഇന്നലെ കാലത്ത് തൊട്ട് നിതിന്നെ കാണാത്തതിനാല്‍ രാത്രിയില്‍ അന്വേഷിച്ചെത്തിയ കൂട്ടുകാര്‍ മുറിയുടെ വാതില്‍ അകത്ത് നിന്നും പൂട്ടിയനിലയില്‍ കാണപ്പെട്ടതോടെ ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചു. കതകില്‍ തട്ടിവിളിച്ചെങ്കിലും അകത്ത് നിന്നും ശബ്ദ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ സംശയം തോനിയ വാര്ഡന് കോളേജ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു, അവരെത്തി വാതില്‍ പൊളിച്ചു അകത്ത് കടന്നപ്പോള്‍ വാഷ് റൂമില്‍ മരിച്ചുകിടക്കുന്ന നിതിന്നെയാണ് കണ്ടത്.
പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആള് ഇന്ത്യ കെ.എം.സി.സിയുടെ സഹായത്തോടെ വിക്ടോറിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരായ സാദിഖ് ബി ടി എം,മൊയ്തു മാണിയൂര്‍ ,ഹനീഫ് ,ഷഫീഖ് തുടങ്ങിയവരുടെ സഹായത്തോടെ പോസ്റ്റമോട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോകുന്നതാണ്.
കല്യാണത്തിനു അതിഥികളായി എത്തിയത് കാളകൾ
ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗര്‍ താലൂക്കിലെ പന്യാദഹുണ്ടി ഗ്രാമത്തിലെ മഹേഷിന്റെയും യോഗിതയുടേയും വിവാഹത്തിനെത്തിയ വിശിഷ്ടാതിഥികളെ കണ്ട് അതിഥികള്‍ ഞെട്ടി. സാധാരണ സിനിമക്കാരോ, രാഷ്ട്രീയക്കാരോ മറ്റ് മേഖലകളില്‍ ശ്രദ്ധിക്കപ്പെട്ടവരോ വിശിഷ്ടാതിഥികളായി എത്തുമ്പോള്‍ മഹേഷ് കല്യാണത്തിനെത്തിയത് തന്റെ രണ്ട് കാളകളുമായിട്ടായിരുന്നു.
കൃഷിയെ തന്റെ ഉപജീവനമാക്കി മാറ്റിയ മഹേഷിന്റെ ആഗ്രഹപ്രകാരമാണ് കാളകളെ കല്യാണത്തിനെത്തിച്ചത്. മണ്ഡപത്തിന് പുറത്ത് വലിയൊരു സ്റ്റേജ് കെട്ടി അവിടെ മാലയിട്ട് അലങ്കരിച്ചാണ് കാളകളെ മഹേഷ് വരവേറ്റത്. വിവാഹ ചടങ്ങുകള്‍ക്ക് പിന്നാലെ വധൂവരന്മാരെത്തി കാളകളില്‍ നിന്ന് അനുഗ്രഹവും വാങ്ങി.രണ്ട് ലക്ഷം രൂപ വിലയുള്ള കാളകളാണ് അവയെന്നും ഇവയുടെ അനുഗ്രഹത്തോടെയാണ് കാര്‍ഷിക ജേലികള്‍ തങ്ങള്‍ ആരംഭിക്കുന്നതെന്നും മഹേഷിന്റെ അച്ഛന് ബസവരാജപ്പ പറഞ്ഞു.
വിവാഹ ചടങ്ങുകള്‍ക്ക് കാളകളെ കൊണ്ടുവരാന്‍ മഹേഷിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് അവരെ കല്യാണമണ്ഡപത്തില്‍ എത്തിച്ചത്. ബസവരാജപ്പ കൂട്ടിച്ചേര്‍ത്തു.യുവാക്കള്‍ കൃഷിയില്‍ നിന്ന് പിന്തിരിയുന്ന ഇക്കാലത്തും മഹേഷ് കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നുവെന്നത് തന്നെ വലിയ കാര്യമാണെന്നും കൃഷിയോട് മാത്രമല്ല തന്റെ വളര്‍ത്തു മൃഗങ്ങളോടും പ്രത്യേക സ്നേഹം കാണിക്കുന്നത് പ്രശംസനീയമാണെന്നുമാണ് കല്യാണത്തിനെത്തിയവരുടേയും അഭിപ്രായം.