Home Featured ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഉറങ്ങിക്കിടന്ന മലയാളി വിദ്യാര്‍ഥി മരിച്ചു.

ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഉറങ്ങിക്കിടന്ന മലയാളി വിദ്യാര്‍ഥി മരിച്ചു.

ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥി മരിച്ചു. ബംഗളൂരുവിനുള്ള സ്‌പെഷല്‍ ട്രെയിനില്‍ ഈറോഡിനടുത്തു പുലര്‍ച്ചെ നാലിനാണ് സംഭവം.അറുന്നൂറ്റിമംഗലം പുതിയവീട്ടില്‍ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടില്‍ ദീപയുടെയും മകന്‍ ധ്രുവന്‍ ആണ് മരിച്ചത്. 21 വയസ്സായിരുന്നു.അച്ഛന്‍ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുമ്ബ് നാട്ടിലെത്തിയ ധ്രുവന്‍ അച്ഛനൊപ്പം കായംകുളത്തുനിന്ന് ചൊവ്വ വൈകിട്ടാണ് ബംഗളൂരുവിന് യാത്രതിരിച്ചത്. താഴത്തെ ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്ന ധ്രുവനെ, പുലര്‍ച്ചെ നാലിന് ശ്രീഹരി വിളിച്ചപ്പോള്‍ ഉണര്‍ന്നില്ല.ഹൃദയാഘാതമാണ് കാരണമെന്നു പറയുന്നു.

ബിരുദ പഠനം കഴിഞ്ഞ ധ്രുവന്‍ ബംഗളൂരുവില്‍ ഉപരിപഠനത്തിലായിരുന്നു.അച്ഛന്‍ ശ്രീഹരിക്ക് ബംഗളൂരുവില്‍ ബിസിനസാണ്. അമ്മ ദീപ അവിടെത്തന്നെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. സഹോദരന്‍ ദേവനന്ദനന്‍. സംസ്കാരം ഇന്നു മൂന്നിന് ഭരണിക്കാവിലെ വീട്ടുവളപ്പില്‍.

എല്‍നിനോ പ്രതിഭാസം: സംസ്ഥാനത്ത് ഒരാഴ്ച ഉയര്‍ന്ന താപനില അനുഭവപ്പെടാന്‍ സാധ്യത

സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഉയര്‍ന്ന താപനില അനുഭവപ്പെടാൻ സാധ്യത. കാലവര്‍ഷം ദുര്‍ബലമായി തുടരുന്ന സാഹചര്യത്തിലാണ് താപനില ഉയരുന്നത്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നും നാളെയും താപനില സാധാരണയേക്കാള്‍ 2 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന് 36 ഡിഗ്രി സെല്‍ഷ്യസില്‍ എത്താൻ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.

വരണ്ട അന്തരീക്ഷമായതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും താപനില ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ഇക്കുറി കാലവര്‍ഷപാത്തി ഹിമാലയൻ താഴ്‌വരയിലേക്ക് നീങ്ങിയതും, പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം ശക്തി പ്രാപിച്ചതും മഴയുടെ തോത് കുറയാൻ കാരണമായിട്ടുണ്ട്. താപനില ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. കൂടാതെ, നിര്‍ജ്ജലീകരണം ഉണ്ടാകുന്ന പാനീയങ്ങള്‍ അമിതമായി കഴിക്കുന്ന ശീലവും ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളവും, ക്ലാസ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group