മേലാറ്റൂര്‍: കര്‍ണാടകയിലെ ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തില്‍ എടപ്പറ്റ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. പാതിരിക്കോട് പാറൊക്കോട്ടില്‍ സഹദേവന്റെയും ശ്രീനിലയം മാലതിയുടെയും മകന്‍ വൈഷ്ണവ് (വിച്ചു-17) ആണ് മരിച്ചത്.പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ബംഗളൂരുവില്‍നിന്ന് മംഗളൂരുവിലെ വീട്ടിലേക്ക് വരുകയായിരുന്ന വൈഷ്ണവ് സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉഡുപ്പിയിലെ കാര്‍ക്കളയില്‍ തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് അപകടം.
കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.എടപ്പറ്റ പാതിരിക്കോട് ശ്രീനിലയത്തില്‍ മൃതദേഹം എത്തിക്കും. സംസ്‍കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ഐവര്‍മഠത്തില്‍. സഹോദരങ്ങള്‍: വൈശാഖ് (ബംഗളൂരു വിമാനത്താവളം), വൈഭവ് (നഴ്സിങ് വിദ്യാര്‍ഥി, മംഗളൂരു).
പള്ളിയില്‍ ഷൂട്ടിംഗ് അനുവദിക്കില്ല; സിനിമ ലൊക്കേഷനില്‍ അതിക്രമം
കോഴിക്കോട്: സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ അതിക്രമം.മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്യുന്ന അനക്ക് എന്തിന്റെ കേട് എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്.ഷൂട്ടിങ്ങിനായി തയ്യാറാക്കിയ അലങ്കാര ബള്‍ബുകള്‍ ഉള്‍പ്പെടെ അക്രമികള്‍ നശിപ്പിച്ചു. അക്രമത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചു. ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് അതിക്രമം നടന്നത്.
ഷൂട്ടിംഗ് നടക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ട് പേര്‍ പള്ളിയില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗ് സെറ്റില്‍ കേറി അതിക്രമം കാണിച്ചതെന്ന് സംവിധായകര്‍ ഷമീര്‍ ഭരതന്നൂര്‍ പറയുന്നത്. പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയതെന്നും ആരാണ് അക്രമം നടത്തിയതെന്ന് അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞു.സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അതിക്രമം നടത്തിയവരെ കുറിച്ച് അന്വേഷിക്കുകയാണെന്നു മുക്കം പൊലീസ് അറിയിച്ചു.