ബെംഗളുരു: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ആരക്കുഴ കുന്നപ്പിള്ളിൽ ജോണി ജോസഫിന്റെ അമൽ ജോൺ (23) ആണ് മരിച്ചത്.രാമനഗര ഗൗസിയ എൻജിനീയറിങ് കോളജിലെ ബിടെക് വിദ്യാർഥിയായിരുന്നു. ബെംഗളുരു സ്വദേശിയായ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
സുഹൃത്ത് അപകട സ്ഥലത്തു തന്നെ മരിച്ചു.പിൻസീറ്റിൽ നിന്നു തെറിച്ചു വീണു തലയ്ക്ക് ക്ഷതമേറ്റ് അമൽ ജോൺ നിംഹാൻസ് ആശുപ്രതിയിൽ അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി മരിച്ചു. സംസ്കാരം ഇന്ന് രണ്ടരയ്ക്ക് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളിയിൽ. അമ്മ: നേര്യമംഗലം തലക്കോട് പുളിക്കാ പുറത്ത് ലിസി. സഹോദരങ്ങൾ: ഐശ്വര്യ, അനിറ്റ്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്. ഗൾഫിൽ നിന്ന് വന്ന യാത്രക്കാരൻ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. എന്നാൽ ടോൾബൂത്തിന് പുറത്ത് വെച്ച് കസ്റ്റംസ് സംഘം വീണ്ടും പരിശോധിക്കുകയും സ്വർണം പിടികൂടുകയും ചെയ്തു.
വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് ഇത് ആദ്യമാണ് യാത്രക്കാരെ പരിശോധന നടത്തുന്നത്. ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്വർണം പിടികൂടിയത്.