ബെംഗളൂരു: ആവലഹള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർഥി മരിച്ചു. ശനിയാഴ്ച രാത്രി ഒരു മണിയോടെ കെ.ആർ. പുരത്തിന് സമീപമാണ് അപകടമുണ്ടായത്.ബിദരഹള്ളി ഈസ്റ്റ് പോയന്റ് കോളേജിലെ ഒന്നാം വർഷ ബി.സി.എ. വിദ്യാർഥിയും വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി കവിത ഹൗസിൽ പരേതനായ വി.പി. അജയ്യാലിന്റേയും മിനിയുടേയും മകൻ അമൽ വി. അജയ് (19) ആണ് മരിച്ചത്.സുഹൃത്തിന്റെ താമസസ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെ ഹമ്പിൽ കയറിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
കല്യാണം കഴിച്ചേ പറ്റൂ”; കാമുകന്റെ വീടിനു മുന്നില്‍ യുവതിയുടെ ധര്‍ണ; മൂന്നു ദിവസം കൊടുംതണുപ്പില്‍ സമരം, ഒടുവില്‍ പ്രണയസാഫല്യം
റാഞ്ചി: വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയ യുവാവിന്റെ വീടിന് മുന്നില്‍ മൂന്ന് ദിവസത്തെ ധര്‍ണയ്ക്ക് ശേഷം കാമുകനെ വിവാഹം ചെയ്ത് നിഷയുടെ പ്രണയസാഫല്യം.റാഞ്ചിയിലെ മഹേഷ്‌പൂരിലാണ് ഈ അസാധരണ സംഭവം അരങ്ങേറിയത്.വിവാഹം ചെയ്യാമെന്ന് വാക്ക് തന്ന ശേഷം സമയമായപ്പോള്‍ കാമുകന്‍ വാക്കുമാറ്റുകയായിരുന്നു. വിവാഹം ചെയ്യുമെന്ന് തനിക്കും തന്റെ വീട്ടുകാര്‍ക്കും ഉത്തം ഉറപ്പ് നല്‍കിയിരുന്നതായി നിഷ പറഞ്ഞു. എന്നാല്‍ പെട്ടന്നൊരു ദിവസം ഉത്തം തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്യുകയും ബന്ധപ്പെടാതിരിക്കുകയും ചെയ്തതോടെയാണ് നിഷ ഉത്തമിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയത്.
അവിടെ വെച്ച് ഉത്തമിന്റെ വീട്ടുകാര്‍ വളരെ മോശമായാണ് നിഷയോട് പ്രതികരിച്ചത്. ഉത്തം നിഷയുമായുള്ള വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞതോടെ നിഷ ഉത്തമിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കാന്‍ ആരംഭിച്ചു. കൊടും തണുപ്പില്‍ നിഷ 72 മണിക്കൂര്‍ ധര്‍ണയിരുന്നു. അവസാനം പൊലീസ് ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്.വിവാഹം ചെയ്യുമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ച കുറ്റത്തിന് ഉത്തമിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചപ്പോള്‍ ഉത്തമും വീട്ടുകാരും നിഷയുമായുള്ള വിവാഹം നടത്താമെന്ന് അറിയിക്കുകയായിരുന്നു. മഹേഷ്‌പൂരില്‍ ജനുവരി 21നാണ് നിഷ ധര്‍ണ ഇരിക്കാന്‍ ആരംഭിച്ചത്.