Home Featured ബാംഗ്ലൂരുവില്‍ വാഹനാപകടം: കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിക്ക് ദാരുണാന്ത്യം

ബാംഗ്ലൂരുവില്‍ വാഹനാപകടം: കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബൈക്കപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണ അന്ത്യം. കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ് ബാബു – ഷിംന ദമ്പതികളുടെ മകൻ ശ്രീരാഗ് (23) ആണ് ഇന്നലെ രാത്രി ഉണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. എച്ച്. എസ്. ആർ ലേ ഔട്ടിലെ ടി എം ജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ് ശ്രീരാഗ്.

അഞ്ച് മാസങ്ങൾക്ക് മുൻപാണ് ശ്രീരാഗ് ബെംഗളൂരുവിലെത്തിയത്. ശനിയാഴ്ച രാത്രി 8 മണിയോടെ മഡിവാള താവരെകെരെയിൽ വെച്ചായിരുന്നു അപകടം. എതിരെ വന്ന ഓട്ടോ ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തെറിച്ചുവീണ യുവാവ് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ പോയി ഇടിച്ചു നട്ടെല്ലിന് പരിക്കേറ്റു. തൊട്ട് പിന്നാലെ മറ്റൊരു ബൈക്കിൽ വരികയായിരുന്ന സുഹൃത്തുക്കളായ അതുലും അഞ്ജുഷും ചേർന്ന് ശ്രീരാഗിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.

മൃതദേഹം സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ച് പോസ്റ്റമോട്ടം നടന്നു.ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ രാത്രിതന്നെ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം അടക്കമുള്ള നിയമ നടപടികൾക്ക് സഹായം നൽകുന്നുണ്ട്.ശ്രീദേവി, ശ്രീഹണി എന്നിവരാണ് സഹോദരങ്ങൾ.

You may also like

error: Content is protected !!
Join Our WhatsApp Group