ബംഗളൂരു: വ്യാജ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിച്ച മലയാളി വിദ്യാര്‍ഥിയെ കര്‍ണാടക പൊലീസ് പിടികൂടി.കേരളത്തില്‍ നിന്നുള്ള നഴ്സിങ് വിദ്യാര്‍ഥിയായ ബെനഡിക്‌ട് സാബു എന്ന 25 കാരനെ അറസ്റ്റുചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മംഗളൂരുവിലെ ഒരു കോളജില്‍ നഴ്‌സിങ് കോഴ്‌സിന് പഠിക്കുകയായിരുന്നു ഇയാള്‍.
‘റോ’ ഓഫീസര്‍, കൃഷി-കര്‍ഷക ക്ഷേമ വകുപ്പ് ജീവനക്കാരൻ എന്നിങ്ങനെ 380 വ്യാജ ഐഡി കാര്‍ഡുകള്‍ യുവാവില്‍ നിന്നും പിടിച്ചെടുത്തു. പൊലീസ് യൂണിഫോം, ഷൂസ്, ലോഗോ, മെഡല്‍, ബെല്‍റ്റ്, തൊപ്പി, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി മംഗളൂരു പൊലീസ് കമീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിൻ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് വധു കാമുകനൊപ്പം ഒളിച്ചോടി; പിന്നാലെ വരന്‍ ചെയ്തത് ഇങ്ങനെ
കല്ലമ്ബലത്ത് വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി.സംഭവമറിഞ്ഞ വധുവിന്റെ മാതാപിതാക്കള്‍ മണ്ഡപത്തില്‍ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കല്ലമ്ബലം ജെ.ജെ. ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 11.25നും 12നും മദ്ധ്യേയാണ് വിവാഹം നിശ്ചയിച്ചിരുന്നത്.വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ മാന്തറ സ്വദേശിയായ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. ആറുമാസം മുമ്ബായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
ഇന്ന് രാവിലെ മുതല്‍ ഇരുകുടുംബങ്ങളില്‍ നിന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തിനായി ഓഡിറ്റോറിയത്തിലെത്തിയിരുന്നു. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന കല്യാണപ്പെണ്ണിനെ മുഹൂര്‍ത്ത സമയമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഒളിച്ചോടിയ വിവരം അറിയുന്നത്.വധു മുങ്ങിയതറിഞ്ഞതിന് പിന്നാലെ വരന്റെയും പെണ്‍കുട്ടിയുടെയും ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെങ്കിലും സംഘര്‍ഷമുണ്ടായില്ല. ഇവര്‍ പിന്നീട് വീട്ടിലേക്ക് മടങ്ങി. ബന്ധുക്കള്‍ കല്ലമ്ബലം പൊലീസില്‍ വിവരമറിയിച്ചെങ്കിലും ഇത് സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കല്യാണത്തിനായി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും പാഴായി.