നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ട്രെയിനിന് അടിയിൽപെട്ട മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു. മധുര കല്ലിഗുഡി റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ അനു ശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശിയാണ്.
ഇന്ന് രാവിലെ 8.30 ഓടെയാണ് ദാരുണ സംഭവം. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വിവാഹ ശേഷം മൂന്ന് നാൾ മലമൂത്ര വിസർജനം പാടില്ല; വിചിത്രമായ വിവാഹ ആചാരവുമായി ഒരു സമൂഹം
വിവാഹവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിരവധി ആചാരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിവരുന്നത്. അതില്‍ പലതും പാരമ്പര്യത്തിനും ആചാരത്തിനും പ്രാധാന്യം നല്‍കി കൊണ്ടുള്ളവയായിരിക്കും. അത്തരത്തില്‍ ഒരു വിചിത്രമായ ആചാരമാണ് ഇന്‍ഡോനേഷ്യയിലെ ‘ടിഡോങ്ങ്’ എന്ന ഗോത്ര വിഭാഗം ആചരിക്കുന്നത്. വിവാഹ ശേഷം നവ ദമ്പതികൾ മൂന്ന് ദിവസങ്ങളോളം മുറിയിൽ അടച്ചിരിക്കണം. ശുചിമിറിയില്‍ പോകാനും അവരെ അനുവദിക്കാറില്ല.
നവദമ്പതികളുടെ ദാമ്പത്യ ബന്ധത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഗോത്ര സമൂഹം ഇത്തരത്തില്‍ ഒരു ആചാരം നടത്തിവരുന്നത്. ടിഡോങ് ജനതയുടെ അഭിപ്രായത്തില്‍ വിവാഹം ഒരു പവിത്രമായ ചടങ്ങാണ്. വിവാഹത്തിന് ആദ്യ മൂന്ന് ദിവസം വധൂവരന്മാര്‍ ശുചിമുറിയില്‍ പോയാല്‍ അത് അവരുടെ വിശുദ്ധിയെ തകര്‍ക്കുമെന്നും അശുദ്ധരാക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. അതിനാലാണ് നവദമ്പതികള്‍ ശുചിമുറി ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നത്. ഈ വിലക്ക് തെറ്റിക്കുന്നത് ദുശ്ശകുനമായിട്ടുമാണ് കണക്കാക്കുന്നത്.
നവദമ്പതികള്‍ ഈ ആചാരം തെറ്റിക്കുന്നുണ്ടോ എന്നറിയാന്‍ കുടുംബാഗങ്ങള്‍ ഇവരെ നിരീക്ഷിക്കും. ദുഷ്ടശക്തികളില്‍ നിന്ന് ദമ്പതികളെ സംരക്ഷിക്കുക എന്നതാണ് ഈ ആചാരത്തിന് പിന്നിലെ മറ്റൊരു വിശ്വാസം. ശുചിമുറികളിലെ അഴുക്കുകളില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടെന്നും അത് വധൂവരന്മാരുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ് ഗോത്രം വിശ്വസിക്കുന്നത്. ഈ ദിവസങ്ങളില്‍ നവദമ്പതികള്‍ ശുചിമുറി ഉപയോഗിക്കുമ്പോള്‍ നെഗറ്റീവ് എനര്‍ജി അവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് അവര്‍ ഭയപ്പെടുന്നു.
ആ ദിവസങ്ങളില്‍ നവദമ്പതികളില്‍ ശുചിമുറി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാന്‍ വളരെ കുറച്ച് ഭക്ഷണം മാത്രമേ നല്‍കാറുള്ളൂ. കൂടാതെ വെള്ളം കുടിക്കുന്നതും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യം തുടരുന്ന ദമ്പതികള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുമെന്നാണ് ഈ ഗോത്രം വിശ്വസിക്കുന്നത്. ആചാരം തെറ്റിച്ചാല്‍ ദാമ്പത്യം തകരാനോ മരണത്തിനോ പോലും സാധ്യതയുണ്ടെന്നുമാണ് അവര്‍ കരുതുന്നത്.
അതേസമയം ഈ ആചാരം ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്രയും ദിവസം മലമൂത്ര വിസർജനം നിയന്ത്രിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അപകടസാധ്യതള്‍ക്കിടയിലും ടിഡോംഗ് ഗോത്രം ഈ ആചാരം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.