Home Featured കസ്റ്റംസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മലയാളി യാത്രക്കാരൻ ബെംഗളൂരുവില്‍ അറസ്റ്റില്‍

കസ്റ്റംസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മലയാളി യാത്രക്കാരൻ ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മലയാളി യാത്രക്കാരൻ അറസ്റ്റില്‍.കാസറഗോഡ് സ്വദേശി ഗഫൂര്‍ വലിയപീടികയിലിനെയാണ് വിമാനത്താവളം പോലീസ് അറസ്റ്റുചെയ്തത്.കുവൈത്തില്‍ നിന്നെത്തിയ ഇയാളുടെ പാസ്‌പോര്‍ട്ട് സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പരിശോധിച്ചിരുന്നു. പാസ്പോര്‍ട്ട് തിരികെ കിട്ടാൻ കുറച്ചുസമയം കാത്തിരിക്കണമെന്ന് പറഞ്ഞതോടെ ഇയാള്‍ ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി.തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാൻ ശ്രമിച്ചതോടെയായിരുന്നു മര്‍ദനം. ഇതോടെ കസ്റ്റംസ് ഗഫൂറിനെ പോലീസിന് കൈമാറുകയായിരുന്നു.

മഹാരാഷ്ട്രയില്‍ ദുര്‍മന്ത്രവാദം ആരോപിച്ച്‌ ആസിഡ് ആക്രമണം; 85കാരന്‍ 17 ദിവസത്തിന് ശേഷം മരിച്ചു

ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച്‌ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ 85 കാരൻ മരണത്തിന് കീഴടങ്ങി.മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം. മസ്രുള്‍ ഗ്രാമത്തിലെ താമസക്കാരനായ ശ്രീരംഗ് ഷെജുല്‍ സെപ്തംബര്‍ ഒന്നിനാണ് രാത്ര ആസിഡ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീരംഗ് 17 ദിവസം ചികില്‍സയിലായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. പ്രദേശവാസികളായ നന്ദു ഷെജുല്‍, ഭാസ്‌കര്‍ സാബ്ലെ എന്നീ രണ്ട് പ്രതികള്‍ക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. നന്ദുവിനെ പിടികൂടിയെങ്കിലും ഭാസ്‌കര്‍ ഇപ്പോഴും ഒളിവിലാണ്. അന്വേഷണത്തില്‍ നന്ദുവിന്റെ വീട്ടില്‍ നിന്ന് ആസിഡ് സ്റ്റോക്ക് കണ്ടെടുത്തു.

ശ്രീരംഗിന്റെ മകന്‍റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ശ്രീരംഗ് വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. കരച്ചില്‍ കേട്ട് കുടുംബാംഗങ്ങള്‍ വന്ന് നോക്കിയപ്പോള്‍ ഗുരുതരമായി പൊള്ളലേറ്റ് രാസവസ്തുക്കളില്‍ മുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ ജാഫ്രാബാദ് റൂറല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഛത്രപതി സംഭാജി നഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് മൂന്ന് മാസം മുമ്ബ് നന്ദുവും ഭാസ്‌കറും തങ്ങള്‍ക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group