ചെന്നൈ: മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനി ചെന്നൈയിൽ കൊല്ലപ്പെട്ടു. കൊല്ലം തെന്മല സ്വദേശിനി ഫൗസിയയാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ ആഷിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ സ്വദേശിയാണ് പിടിയിലായ ആഷിഖ്. ഇയാൾ ഫൗസിയയെ കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് പോലീസ് പറയുന്നത്. ശേഷം മൃതദേഹത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് സംഭവം പുറത്തറിയുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.
തിങ്കളാഴ്ച വരുമെന്ന് പറഞ്ഞു, ബുധനാഴ്ച പട്ടികളെ കൊണ്ടുവന്നു’; പത്മകുമാറിന്‍റെ ഫാം ഹൗസിലെ ജീവനക്കാരി
ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാര്‍ ബുധനാഴ്ച രാവിലെ പട്ടികളേയും കൊണ്ട് വന്നതായി ഫാം ഹൗസില്‍ ജോലി ചെയ്തിരുന്ന സ്ത്രീ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.ഒമ്ബത് പട്ടികളെ ചാത്തന്നൂര്‍ നിന്ന് കൊണ്ടുവന്നതെന്ന് ജോലിക്കാരി പറഞ്ഞു.’തിങ്കളാഴ്ച വരുമെന്ന് വിളിച്ചുപറഞ്ഞാരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് പട്ടികളേയും കൊണ്ടുവന്നു. ഒമ്ബത് പട്ടികളെ ചാത്തന്നൂരില്‍ നിന്ന് കൊണ്ടുവന്നു. വൈകിട്ട് ഏഴ് മണിയ്ക്കാണ് ഗേറ്റ് പൂട്ടി ഞാന്‍ പോയത്. ഇന്നലെ രാവിലേയും അവര്‍ ഇവിടെ വന്നിരുന്നു. കുട്ടി ഇവിടെ ഉണ്ടായിരുന്നുവെന്നതായി ഒരു സൂചനയും ഉണ്ടായിരുന്നില്ല’, ജോലിക്കാരി പറഞ്ഞു.
പ്രദേശത്തെ വലിയ സമ്ബന്നനാണ് പത്മകുമാറിനെന്ന് നാട്ടുകാരും വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയാണ് ഇവര്‍ കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. കുട്ടിയോട് ചോദിച്ചപ്പോള്‍ ഡോറ ബുജി കാര്‍ട്ടൂണ്‍ കാണിച്ചു തന്നിരുന്നുവെന്ന് പറഞ്ഞിരുന്നു. ആ സമയത്തെ ഐപി അഡ്രസ് നോക്കിയതാണ് ഇവരെ കണ്ടെത്താന്‍ എളുപ്പമായതെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം പ്രതികള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങളും നിര്‍ണായകമായി.