ബംഗളൂരു: കര്‍ണാടകയിലെ മണിപ്പാലില്‍ നടന്ന വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം.എസ്. വിദ്യാര്‍ഥി കോട്ടയം ആര്‍പ്പൂക്കര ഏറത്ത് അദ്വൈതം വീട്ടില്‍ ഡോ. എ.ആര്‍. സൂര്യനാരായണൻ (26) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് അപകടം. മണിപ്പാല്‍ മെഡിക്കല്‍ കോളജ് റോഡില്‍ സൂര്യനാരായണൻ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന മലയാളിയായ സംഗീത്, ഉത്തര്‍പ്രദേശ് സ്വദേശി ദിവിത് സിങ് എന്നിവരെ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എ.എസ്. രാജീവിന്‍റെയും ബാങ്ക് ഓഫ് ബറോഡ ജനറല്‍ മാനേജര്‍ ആൻഡ് സോണല്‍ മാനേജര്‍ – (പുണെ) ടി.എം. മിനിയുടെയും മകനാണ് സൂര്യനാരായണൻ. സഹോദരൻ: എ.ആര്‍. സുദര്‍ശനൻ (എം.ബി.ബി.എസ്.വിദ്യാര്‍ഥി, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ്). സൂര്യയുടെ സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് ആര്‍പ്പൂക്കരയിലെ വീട്ടുവളപ്പില്‍ നടക്കും.
യുവതിയുടെ അടിവസ്ത്ര മോഷണത്തെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം
യുവതിയുടെ അടിവസ്ത്രം മോഷ്ടിച്ചതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം.യുവതി കഴുകി ഉണക്കാനിടുന്ന അടിവസ്ത്രം എട്ട് മാസമായി മോഷണം പോകുന്നത് പതിവായിരുന്നു.തുടര്‍ന്ന് അടിവസ്ത്ര മോഷ്ടാവിനെ കണ്ടെത്താന്‍ യുവതി വീടിന് പുറത്ത് ഒളിക്യാമറ സ്ഥാപിച്ചതോടെയാണ് അയല്‍വാസി 31 കാരന്‍ കുടുങ്ങിയത്.ദൃശ്യങ്ങളില്‍ നിന്ന് യുവാവിനെ തിരിച്ചറിഞ്ഞ യുവതി അടുത്ത തവണ അടിവസ്ത്രം മോഷ്ടിക്കാനെത്തിയ അയല്‍വാസിയെ കയ്യോടെ പിടികൂടി.
പിടിവലിക്കിടെ യുവാവ് യുവതിയെ ദേഹോപ്രദ്രവം ഏല്‍പ്പിച്ചതോടെ യുവതിയുടെ വീട്ടുകാര്‍ വടികളും ഇരുമ്ബ് ദണ്ഡുകളുമായി എത്തി ഇയാളെ ആക്രമിച്ചു.ബഹളം കേട്ട് യുവാവിന്റെ വീട്ടുകാരും മാരകായുധങ്ങളുമായെത്തിയതോടെ കൂട്ടത്തല്ലാണ് നടന്നത്. ഏറ്റുമുട്ടലില്‍ 10 പേര്‍ക്ക് പരിക്കേറ്റതായും ഇരുഭാഗത്തുമുളള 20 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.ഗുജറാത്തില്‍ അഹമ്മദാബാദിലെ ധന്ദുക താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം.