Home Featured ബെംഗളൂരു:ബൈക്കിൽ ലോറിയിടിച്ച് വയനാട് സ്വദേശിക്ക്‌ ദാരുണന്ത്യം .

ബെംഗളൂരു:ബൈക്കിൽ ലോറിയിടിച്ച് വയനാട് സ്വദേശിക്ക്‌ ദാരുണന്ത്യം .

ബെംഗളൂരു: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ വയനാട് സ്വദേശി മരിച്ചു. കൊത്തന്നൂർ ക്രിസ്തുജയന്തി കോളജിന് സമീപം താമസിക്കുന്ന കൽപ്പറ്റ വാഴക്കാലായിൽ വീട്ടിൽ സജിത് ബാബു റോമൻസ് (46) ആണ് മരിച്ചത്ഇന്നലെ രാവിലെ 10നു വർത്തൂർ കോടി റോഡിലാണ് അപകടം. അമിത വേഗത്തിലെത്തിയ ടാങ്കർ ലോറി സജിത്ത് ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചു വീണ സജിത്തിന്റെ ശരീരത്തിലുടെ ലോറി കയറിയിറങ്ങി. തൽക്ഷണം മരിച്ചു. ശോഭ ഡവലപ്പേഴ്സിൽ സീനിയർ മാനേജറായിരുന്നു. സംസ്കാരം ഇന്ന് രാവി ലെ 11ന്സുൽത്താൻ പാളയ സെന്റ് അൽ ഫോൻസ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം എംഎസ് പാളയ സെമിത്തേരിയിൽ. ഭാര്യ: ജാൻസി. മക്കൾ: ധ്യാൻ റയാൻ സജിത്ത്, ആൻ സെറ മേരി.

10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ നിയമന നടപടികള്‍ വേഗത്തിലാക്കും -കേന്ദ്രം

ന്യൂഡല്‍ഹി: പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴില്‍മേളക്ക് തുടക്കം കുറിക്കുമെന്നും ഒക്ടോബര്‍ 22ന് 75,000 പേര്‍ക്ക് ഓണ്‍ലൈന്‍ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി യു.പി.എസ്.സിയും എസ്.എസ്.സിയും റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുമാണ് നിയമനം നല്‍കുക.

നിലവില്‍ വിവിധ വകുപ്പുകളിലും മറ്റുമുള്ള ഒഴിവുകളിലേക്കുള്ള നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.കേന്ദ്രസര്‍ക്കാറിന്റെ 38 മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് ഈ 75,000 നിയമനങ്ങള്‍.

ഗ്രൂപ്പ് എ (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി തസ്തികകളിലായാണ് ഇത്രയും നിയമനങ്ങളുണ്ടാവുക.കേന്ദ്ര സായുധസേന, സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍, എല്‍.ഡി.സി, സ്റ്റെനോ, പി.എ, ആദായനികുതി ഇന്‍സ്പെക്ടര്‍ തുടങ്ങിയ തസ്തികകളിലേക്കെല്ലാം നിയമനമുണ്ടാകും.

You may also like

error: Content is protected !!
Join Our WhatsApp Group