Home കർണാടക മലയാളിയുൾപ്പെടെ രണ്ട് ഐ.ടി.ഐ വിദ്യാർഥികൾക്ക് കുത്തേറ്റു

മലയാളിയുൾപ്പെടെ രണ്ട് ഐ.ടി.ഐ വിദ്യാർഥികൾക്ക് കുത്തേറ്റു

by ടാർസ്യുസ്

ബെംഗളൂരു: ദക്ഷിണ കന്നഡജില്ലയിലെ വിട്ലയിൽ രണ്ട് ഐ.ടി. ഐ വിദ്യാർഥികൾക്ക് കുത്തേറ്റു. പുത്തൂർ ബന്നൂർ സ്വദേശി മുഹമ്മദ് റിയാൻ (18), മഞ്ചേശ്വരം ഡൈഗോളി സ്വദേശി യഥേഷ് (18) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരേയും വിട്ല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നിസ്സാര കാര്യത്തെച്ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.ഇലക്ട്രീഷ്യൻ കോഴ്സ് ഒന്നാം വർഷ വിദ്യാർഥിയായ റിയാൻ വിട്ല സ്വദേശിയായ ഹേമന്തുമായി വാക്തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ഹേമന്ത് കത്തിയുമായി വന്ന് റിയാനെ കുത്തിയെന്നാണ് ആരോപണം. ഇടപെടാൻ ശ്രമിക്കുന്നതിനിടെ യജ്ഞേഷിനും പരുക്കേറ്റു. വിട്ല പോലീസ് സ്ഥലത്തെത്തി ഹേമന്തിനെ കസ്റ്റഡിയിലെടു ത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group