ബെംഗളൂരു∙ തോക്ക് വിൽപനയ്ക്കിടെ മലയാളി അറസ്റ്റിലായ കേസിന്റെ അന്വേഷണം കേരളത്തിലേക്കു നീളുന്നു. 3 പിസ്റ്റളും 99 വെടിയുണ്ടകളുമായി നീരജ് ജോസഫ് എന്നയാൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാളുടെ കൂട്ടാളികളെയും ഇടപാടുകാരെയും കണ്ടെത്താനാണ് ബെംഗളൂരു കബൺ പാർക്ക് പൊലീസ് കേരളത്തിലേക്കു തിരിച്ചത്.നാഗാലാൻഡിൽ നിന്നെത്തിക്കുന്ന പിസ്റ്റളാണ് വിൽക്കാൻ ശ്രമിച്ചതെന്ന് നീരജ് മൊഴി നൽകിയിരുന്നു. തോക്കു വാങ്ങാൻ ഇയാളെ സമീപിച്ചവരും മലയാളികളാണെന്നാണ് പൊലീസ് നിഗമനം. മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മകന്‍റെ ജന്മദിന ആഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍, യുവാവിന്‍റെ ബൈക്ക് എസ്‍യുവി ഇടിച്ച് തെറിപ്പിച്ചു, 3 മരണം
മകന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ദില്ലിയിലെ ദ്വാരക മേഖലയിലാണ് ഒരു കുടുംബത്തിന്‍റെ ആഘോഷങ്ങളെയൊന്നാകെ നിമിഷ നേരം കൊണ്ട് തീരാ ദുഖത്തിലാഴ്ത്തിയ അപകടം നടന്നത്.ഭാരത് വിഹാറില്‍ താമസിക്കുന്ന ലഖൻ (37) ഇദ്ദേഹത്തിന്‍റെ സഹോദരി ഫൂല(30), ഫുലയുടെ മകള്‍ ദീക്ഷ (10) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്കി ഒരു എസ് യുവി കാര്‍ അമിത വേഗതയിലെത്തി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്.ലഖന്‍റെ വീട്ടില്‍ വെച്ച് നടന്ന ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സഹോദരിയും കുടുംബവും. ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ഇവര്‍ തയ്യാറെടുത്തു. ഓട്ടോറിക്ഷ വിളിച്ച് പോകാമെന്ന് സഹോദരി പറഞ്ഞപ്പോള്‍ രാത്രി ആയതിനാല്‍ താൻ ബൈക്കില്‍ വീട്ടിലാക്കാമെന്ന് ലഖൻ പറഞ്ഞു. തുടര്‍ന്ന് ബൈക്കില്‍ ഇവരുമായി ഭാരത് വിഹാറില്‍ നിന്ന് സെക്ടര്‍ 17-ലേക്കവേയാണ് ദാരുണമായ അപകടം സംഭവിച്ചത്.റെഡ് സിഗ്നല്‍ കണ്ട് ബൈക്ക് നിര്‍ത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പിന്നില്‍ നിന്നും അമിത വേഗതയിലെത്തിയ എസ് യു വി കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദ്വാരക ഡിസിപി എം ഹര്‍ഷ വര്‍ധൻ പറഞ്ഞു.
അപകടത്തില്‍ മറ്റൊരു ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ലഖന്‍റെ ഭാര്യാ സഹോദരൻ മാതേ (32)ക്കും പരിക്ക് പറ്റി. പിറകില്‍ ഒരു വാഹനം വന്നിടിക്കുന്ന ശബ്ദം കേട്ടു, തെറിച്ച് റോഡില്‍ വീണ ഉടനെ ബോധരഹിതനായി. പിന്നീട് അറിയുന്നത് ലഖന്‍റെയും സഹോദരിയുടെയും മര വാര്‍ത്തയാണ്. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു’- മാതെ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്തുവയസുകാരി ദീക്ഷ കഴിഞ്ഞ ദിവസം വൈകിട്ടാണ് മരിച്ചത്. സംഭവത്തില്‍ അപകടമുണ്ടാക്കിയ എസ്‌യുവി ഡ്രൈവര്‍ ഗോപാല്‍ നഗര്‍ സ്വദേശി അബ്രാറിനെ (24) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.