ബംഗളൂരു: ബംഗളൂരുവില്‍നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ നാല് മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി.മലപ്പുറം പൊന്നാനി സ്വദേശി എം. ജംഷീര്‍ (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ബാദിഷ് (37), ബന്തിയോട് സ്വദേശി മുഹമ്മദ് നൗഫല്‍ (24), മുറ്റത്തൊടി സ്വദേശി മുഹമ്മദ് അഷ്റഫ് (42) എന്നിവരെയാണ് കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്ന് മൂന്ന് ലക്ഷം രൂപയുടെ കഞ്ചാവും മൊബൈല്‍ ഫോണുകളും കാറും പൊലീസ് പിടിച്ചെടുത്തു.
കാസർകോട് ജില്ലയിലെ മുട്ടത്തേടിയിലെ മുഹമ്മകൊണാജെ പൊലീസ് സ്റ്റേഷൻ ഖഡക് എസ് ഐ ശരണപ്പ ഭണ്ഡാരി മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. അതിർത്തികൾ കേന്ദ്രീകരിച്ച് വ്യാപക വാഹന പരിശോധനകൾ ആണ് നിലവിൽ കർണാടക പൊലീസ്നടത്തിവരുന്നത്. ഇതിനിടയിലാണ് അറസ്റ്റ്.
ശരണപ്പ ഭണ്ഡാരിയും സംഘവും ഇന്ന് രാവിലെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേലൂർ ചെക്പോസ്റ്റിൽ പട്രോളിങ് നടത്തുകയായിരുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ നിന്ന് ഉപ്പിനങ്ങാടി മേൽക്കർ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്ന ആൾട്ടോ കാറാണ് പിടികൂടിയത്. 3,19,000 വിലമതിക്കുന്ന 32.195 കിലോ കഞ്ചാവ് ആൾട്ടോ കാറിൽ കടത്തുകയായിരുന്നെന്നാണ് അറിയുന്നത്.
ബന്ധുവായ പെണ്‍കുട്ടിയുടെ കാമുകന്റെ കാര്‍ തീയിട്ട് യുവാവ് ; നശിച്ചത് 20 കാറുകള്‍
ബന്ധുവായ പെണ്‍കുട്ടി ഒരാളുമായി അടുപ്പത്തിലായതിന്റെ അമര്‍ഷത്തില്‍ യുവാവ് തീവച്ച് നശിപ്പിച്ചത് 20 കാറുകള്‍.ഡല്‍ഹിയിലെ സുഭാഷ് നഗറിലാണ് സംഭവം. തന്റെ ബന്ധുവായ പെണ്‍കുട്ടിയുടെ കാമുകന്റെ കാര്‍ യുവാവ് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് 19 കാറുകളിലേക്ക് കൂടി തീ പടര്‍ന്നുകയറുകയായിരുന്നു. 23 വയസുകാരനായ യാഷ് അറോറ എന്ന യുവാവാണ് കാറുകള്‍ക്ക് തീയിട്ടത്.
സുഭാഷ് നഗറിലെ ഒരു കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് അപകടമുണ്ടായത്. പാര്‍ക്കിംഗ് ഏരിയയില്‍ അഗ്‌നിരക്ഷാ സംവിധാനങ്ങളില്ലാതിരുന്നത് 20 കാറുകളും പൂര്‍ണമായി കത്തിനശിക്കാന്‍ കാരണമായി. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ അണച്ചത്.