പാലക്കാട്: കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. ദമ്ബതികളടക്കം മൂന്ന് പേരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ബെംഗളൂരുവില്‍ വച്ച് അറസ്റ്റ് ചെയ്‌തത്. പെരിന്തല്‍മണ്ണ സ്വദേശി സന്തോഷ് (28), ഇയാളുടെ ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) എന്നിവരാണ് അറസ്റ്റിലായത്.ഈ മാസം ഒമ്ബതിന് 150 ഗ്രാം മെത്താംഫിറ്റാമിനുമായി നാല് യുവാക്കളെ പാലക്കാട് നഗരത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഇവര്‍ക്ക് ഉള്‍പ്പടെ ലഹരി എത്തിക്കുന്ന സംഘമാണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. പിടിയിലായ യുവാക്കളെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഇവര്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്.തുടര്‍ന്ന് ബെംഗളൂരുവില്‍ പൊലീസ് നേരിട്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ഫായിസിനെതിരെ ലഹരി കൈവശം വച്ചതിന് തൃശൂരില്‍ മുമ്ബും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ആര്‍ സുജിത് കുമാര്‍, സബ് ഇന്‍സ്‌പെക്‌ടര്‍ നന്ദകുമാര്‍, സീനിയര്‍ സിവില്‍ പൊലീസുകാരായ പി എസ് സലീം, അബ്‌ദുള്‍ സത്താര്‍, സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
18000 രൂപയുടെ ഫര്‍ണിച്ചര്‍ മാസം 500 രൂപയ‌്ക്ക് സര്‍ക്കാര്‍ സ്ഥാപനം വീട്ടിലെത്തിക്കും, പദ്ധതി ഉടന്‍
കതിരൂര്‍: ദേശീയ അംഗീകാരം നേടിയ റബ്‌കോ ഫര്‍ണിച്ചറുകള്‍ കുടുംബശ്രീ വഴി ഇനി വീടുകളിലേക്കെത്തും. പഞ്ചായത്ത് സി.ഡി.എസുമായി കൈകോര്‍ത്ത് തവണവ്യവസ്ഥയില്‍ ഫര്‍ണിച്ചര്‍ വീടുകളിലെത്തിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി.റബ്‌കോ കുടുംബശ്രീ സംരംഭം ആദ്യഘട്ടത്തില്‍ ചെയര്‍മാന്‍ കാരായി രാജന്റെ സ്വന്തം പഞ്ചായത്തായ കതിരൂരിലാണ് നടപ്പാക്കുക. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയാകെ വ്യാപിപ്പിക്കും.
മാസം അഞ്ഞൂറ് രൂപ പ്രകാരം 30 മാസം തുക അടച്ചാല്‍ 18,000 രൂപയുടെ റബ്‌കോ ഫര്‍ണിച്ചര്‍ ലഭിക്കും. പദ്ധതിയില്‍ അംഗമായി ചേരുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.പഞ്ചായത്ത് സി.ഡി.എസിന് കീഴില്‍ നൂറ് അംഗങ്ങളുള്ള യൂണിറ്റായാണ് ഫര്‍ണിച്ചര്‍ വായ്പ പദ്ധതി നടപ്പാക്കുന്നത്. നൂറ് അംഗങ്ങളുള്ള എത്ര യൂണിറ്റും പഞ്ചായത്തുകളില്‍ രൂപീകരിക്കാം. നറുക്കെടുപ്പിലൂടെ ഓരോയൂണിറ്റിലും 20 പേര്‍ക്ക് 200 രൂപയുടെ റബ്‌കോ ഉത്പന്നങ്ങള്‍ എല്ലാമാസവും നല്‍കും.
ആറാംമാസം സ്‌പെഷ്യല്‍ നറുക്കെടുപ്പിലൂടെ റബ്‌കോ സഫയര്‍ കിടക്കയും പന്ത്രണ്ടാംമാസം റബ്കോ റോക്കര്‍ ചെയറും ഓരോ ആള്‍ക്ക് ലഭിക്കും. 18ാം മാസം മെഗാ നറുക്കെടുപ്പില്‍ റബ്‌കോ ദിവാന്‍കോട്ടും ബംബര്‍ സമ്മാനമായി ഒരുപവന്‍ സ്വര്‍ണ്ണനാണയവുമുണ്ട്.ഫര്‍ണിച്ചര്‍ വായ്പ പദ്ധതി അംഗങ്ങളില്‍നിന്ന് മാസം തുക ശേഖരിക്കാനും റബ്‌കോ അക്കൗണ്ടില്‍ അടയ്ക്കാനുമുള്ള ചുമതല സി.ഡി.എസ് ചെയര്‍പേഴ്സണാണ്.
എല്ലാമാസവും 15ന് സി.ഡി.എസ് ആസ്ഥാനത്ത് പ്രോത്സാഹന സമ്മാനത്തിനായി നറുക്കെടുപ്പ് നടത്തും.വിപണിയെ ജനകീയമാക്കുന്നുറബ്‌കോ ഫര്‍ണിച്ചര്‍ വായ്പ പദ്ധതിയില്‍ കതിരൂര്‍ സഹകരണ ബാങ്കിന്റെ മാതൃകയാണ് റബ്‌കോ കുടുംബശ്രീ സംരംഭത്തിനും പ്രചോദനമായത്. റബ്‌കോ ഫര്‍ണിച്ചര്‍ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമിന് മികച്ച പ്രതികരണമാണ് കതിരൂരിലുണ്ടായത്. ബാങ്കിലെ ബില്‍ കളക്ടര്‍മാര്‍ മുഖേനയാണ് തവണസംഖ്യ ശേഖരിച്ചത്. വിപണി വിപുലപ്പെടുത്തി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് റബ്‌കോയുടെ ലക്ഷ്യം.