Home Featured മലയാളി കുടുംബം കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍, മകളെ കൊന്ന് ജീവനൊടുക്കിയെന്ന് പൊലീസ്

മലയാളി കുടുംബം കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍, മകളെ കൊന്ന് ജീവനൊടുക്കിയെന്ന് പൊലീസ്

കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സാമ്ബത്തികപ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയില്‍ റിസോര്‍ട്ട് ജീവനക്കാര്‍ കണ്ടത്.വിനോദും ജിബിയും തൂങ്ങി നില്‍ക്കുന്ന നിലയിലും കുട്ടിയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നിഗമനം. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.

വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്ന് തെറിച്ചുവീണു; ഗുരുതര പരിക്കോടെ ആശുപത്രിയില്‍

നേഴ്സിങ് വിദ്യാര്‍ഥിനിയെ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ സ്വദേശിനിയും മംഗളൂരുവിലെ നേഴ്‌സിങ് വിദ്യാര്‍ഥിനിയുമായ അശ്വതി(18)യാണ് ട്രെയിനില്‍ നിന്ന് വീണത്. ശനിയാഴ്ച രാവിലെ മംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വരികയായിരുന്നു. ഉദിനൂര്‍ പോട്ടച്ചാല്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിനെത്തിയപ്പോള്‍ വാതില്‍പടിക്ക് സമീപം നില്‍ക്കുകയായിരുന്ന അശ്വതി അബദ്ധത്തില്‍ തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വതിയെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.**

You may also like

error: Content is protected !!
Join Our WhatsApp Group