ബംഗളൂരു: ഭിന്നശേഷിക്കാരനായ മലയാളി യുവാവിനെ ബംഗളൂരുവില്‍ കാണാതായി. തൃശൂര്‍ തിരുനെല്ലൂര്‍ മുല്ലശ്ശേരി നാലകത്ത് വീട്ടില്‍ എം.എം.ഹനീഫയുടെ മകന്‍ മുഹമ്മദലി ജൗഹറിനെയാണ് (30) കാണാതായത്. കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് ജോലി ആവശ്യാര്‍ഥം ജൗഹര്‍ ബംഗളൂരുവിലെത്തിയത്. കോലാര്‍ ജില്ലയിലെ മാലൂര്‍ ഭാവനഹള്ളിയിലെ സത്യാലക്ഷ്മിയിലെ പി.ജിയിലായിരുന്നു താമസം. ബംഗളൂരു നാഗസാന്ദ്രയില്‍ ഓഫിസുള്ള ജറി കാര്‍ട് കമ്ബനിയുടെ മാലൂരിലുള്ള പാക്കിങ് വെയര്‍ഹൗസിലായിരുന്നു ജോലി.
ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണിത്. ബംഗളൂരു ബാനസവാടിയിലുള്ള യൂത്ത് ഫോര്‍ ജോബ്സ് വഴിയാണ് ഇയാള്‍ക്ക് മാലൂരില്‍ താല്‍ക്കാലിക ജോലി ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് കാണാതാകുന്നത്. വിവിധയിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.അന്വേഷണത്തിനും മറ്റുമായി ജൗഹറിന്‍റെ സഹോദരന്‍ അനീസും ബന്ധുക്കളും ദിവസങ്ങളായി ബംഗളൂരുവിലുണ്ട്.
മാലൂര്‍, നരസിപുര പൊലീസ് സ്റ്റേഷനുകളില്‍ പല പ്രാവശ്യം പരാതി നല്‍കിയിട്ടും ഇതുവരെ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ജന്മനാ സംസാര-ശ്രവണശേഷി ഇല്ലാത്ത ജൗഹറിനെ സംബന്ധിച്ച് വിവരം കിട്ടാത്തതിനാല്‍ വീട്ടുകാര്‍ ഏറെ പ്രയാസത്തിലാണ്. യുവാവിനെ കണ്ടെത്താനായി കര്‍ണാടകയിലെ മലയാളികളുടെ സഹായം തേടുകയാണ് ബന്ധുക്കള്‍. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9745581555, 9744581555 എന്ന നമ്ബറില്‍ അറിയിക്കണമെന്ന് സഹോദരന്‍ പറഞ്ഞു.
നടന്‍ സതീഷ് കൗശിക്കിനെ തന്റെ ഭര്‍ത്താവ് കൊലപ്പെടുത്തിയിരിക്കാമെന്ന വെളിപ്പെടുത്തലുമായി യുവതി
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സതീഷ് കൗശിക്കിനെ തന്റെ ഭര്‍ത്താവ് കൊലപ്പെടുത്തിയിരിക്കാമെന്ന വെളിപ്പെടുത്തലുമായി യുവതി.ഇതുസംബന്ധിച്ച് ഇവര്‍ ഡല്‍ഹി പൊലീസിന് പാരതി നല്‍കി. കുബര്‍ ഗ്രൂപ്പ് ഡയറക്ടര്‍ വികാസ് മാലുവിന്റെ രണ്ടാം ഭാര്യ സാന്‍വി മാലുവിന്റേതാണ് വെളിപ്പെടുത്തല്‍. തന്റെ ഭര്‍ത്താവ് വികാസ് സതീഷ് കൗശിക്കില്‍ നിന്നും 15 കോടി രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് തിരികെ ചോദിച്ചതിന് നടനെ കൊലപ്പെടുത്തിയിരിക്കാമെന്നുമാണ് വെളിപ്പെടുത്തല്‍.
ഗുളികകള്‍ നല്‍കി സതീഷ് കൗശിക്കിനെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് തന്റെ നിഗമനമെന്നും യുവതി പറഞ്ഞു. ഇതുസംബന്ധിച്ച് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 2019 മാര്‍ച്ചിലാണ് താന്‍ വിവേകിനെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കടം വാങ്ങിയ 15 കോടി സതീഷ് തിരികെ ചോദിച്ചിരുന്നു.ദുബൈയില്‍ നിക്ഷേപിക്കാനായിട്ടായിരുന്നു പണം വാങ്ങിയത്.
ഒന്നുകില്‍ പണം തിരികെ നല്‍കുകയോ അല്ലെങ്കില്‍ ദുബൈയില്‍ നിക്ഷേപം നടത്തുകയോ വേണമെന്ന് സതീഷ് കൗശിക് ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു. സതീഷ് കൗശികും വിവേകും ദുബൈയില്‍ പങ്കെടുത്ത പാര്‍ട്ടിയുടെ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടു. ഈ പാര്‍ട്ടിയില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മകന്‍ പങ്കെടുത്തുവെന്നും യുവതി അവകാശപ്പെട്ടു. അതേസമയം, യുവതിയുടെ പരാതി സംബന്ധിച്ച് പ്രതികരിക്കാന്‍ ഡല്‍ഹി പൊലീസ് തയാറായിട്ടില്ല