ബെംഗളൂരു: മലയാളി യുവാവിനെ കെട്ടിട നിർമാണ സ്ഥലത്തെ കുഴിയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ഹെബ്ബാൾ വ്യവസായ മേഖലയിലെ ചെറിയാൻ ഫാബ്രിക്കേറ്റർസ് ഉടമ മൈസൂരു വിജയ നഗർ സെക്കന്റ് സ്റ്റേജിൽ താമസിക്കുന്ന തൃശൂർ പട്ടിക്കാട് കൈപ്പനാൽ കെ.എം.ചെറിയാന്റെ മകൻ ക്രിസ്റ്റോ ചെറിയാൻ 35 ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് 7 ന് നടക്കാൻ വീട്ടിൽ നിന്നും പുറത്തുഇറങ്ങിയ ക്രിസ്റ്റോ രാത്രി ആയിട്ടും തിരിച്ചെത്തിയില്ല.
ഇന്നലെ രാവിലെ വിജയനഗർ ലേണേഴ്സ് കോളേജിന്സമീപത്ത് അപാർട്മെന്റ് നിർമാണത്തിനായി പൈലിങ്നടത്തിയ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.വിജയനഗർ പോലീസ് ഇൻക്യുസ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജെ.എസ്.എസ് മെഡിക്കൽകോളെജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന്ഉച്ചകഴിഞ്ഞ് 2 ന് മൈസൂരു സെന്റ് ഗ്രിഗേറിയോസ്ഓർത്തഡോസ് പള്ളിയിൽ.മാതാവ് : സാലി ഭാര്യ : ദയ മാറിയ മകൻ : ബെഞ്ചമിൻ
സെറീനയോട് പ്രണയം അല്ലായിരുന്നു’: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സാഗര്‍ സൂര്യ
ബിഗ് ബോസ്സ് മലയാളം സീസണ്‍ 5 ല്‍ നിന്നും ഒരാള്‍ കൂടെ പുറത്തായിരിക്കുകയാണ്. സാഗര്‍ സൂര്യയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്.താൻ പുറത്തായെന്ന് സാഗറിന് തന്നെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. നല്ല ഗെയിമറായി താൻ ഇപ്പോഴും കരുതുന്നത് എന്നെ തന്നെയാണ് എന്നും സാഗര്‍ പറയുന്നു. പുറത്തിറങ്ങിയ സാഗര്‍ ആകെ നിരാശനായിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ സാഗര്‍ പൊട്ടിക്കരഞ്ഞിരുന്നു.
സെറീനയോട് തനിക്ക് പ്രണയമായിരുന്നില്ല ഉണ്ടായിരുന്നതെന്നും, ഇഷ്ടമാണെന്ന് നാദിറ പറഞ്ഞപ്പോള്‍ പിന്നീട് ഫോക്കസ് കിട്ടിയില്ലെന്നും സാഗര്‍ തുറന്നുപറഞ്ഞു. താൻ ഇപ്പോഴും അകത്ത് തന്നെ നില്‍ക്കേണ്ടിയിരുന്ന ആളാണെന്നാണ് സാഗര്‍ പറയുന്നത്. ബിഗ് ബോസ് സ്ക്രിപ്റ്റഡ് പരുപാടി ഒന്നും അല്ല എന്നാണ് സാഗര്‍ പറയുന്നത്.തുടക്കത്തില്‍ സൈലന്റ് ആയിരുന്നുവെങ്കിലും പോകെ പോകെ എനര്‍ജി കൂട്ടി കൂട്ടി വരികയായിരുന്നു.
അതായിരുന്നു എന്റെ പ്രോസസ്. നിലവില്‍ നല്ല ഗെയിമറായി തോന്നിയത് വിഷ്ണുവിനെയാണ്. കുറെ നെഗറ്റീവ് ആണെങ്കിലും അഖില്‍ മാരാരും നല്ല ഗെയിമാര്‍ തന്നെയാണ്. ഗെയിം എന്ന സെന്‍സില്‍ കളിക്കുന്നവര്‍ അവിടെ കുറവാണ്. സേഫ് ഗെയിം കളിക്കുന്നവര്‍ നിരവധി പേരുണ്ട് അവിടെ’, സാഗര്‍ പറയുന്നു.‘ഉഷാറായിട്ട് കളിക്ക്. അമ്മയുടെ സ്വപ്നങ്ങളൊക്കെ നടക്കട്ടെ. കാണാം.. ദുബൈയില്‍ വരാം. ഉറപ്പായും വന്നിരിക്കും’, എന്നാണ് സെറീനയെ കെട്ടിപ്പിടിച്ച് കൊണ്ട് പോകുന്നതിന് മുൻപ് സാഗര്‍ പറഞ്ഞത്.