ബംഗളൂരു: കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ചു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകന് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.ബൈക്കിന് പുറകില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടിപ്പര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും അമിത വേഗത്തയിലെത്തി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം.
മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഇടിയുടെ ആഘാതത്തില്‍ ധനേഷ് വാഹനത്തില്‍ നിന്ന് തെറിച്ച് പോയിരുന്നു. അഞ്ചുവും മകനും ലോറിക്കടിയിലേക്ക് പോയി. ഇവരുടെ ദേഹത്ത് ലോറിയുടെ ടയര്‍ കയറി ഇറങ്ങി. മൂവരുടെയും മൃതദ്ദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി
നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട്
കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍.24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്ബത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.അതേസമയം മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവവപരിശോധനാഫലം നെഗറ്റീവായി. നിപ ബാധയേറ്റ് മരിച്ച 23 കാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ ഉള്ള 13 പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍ കാണിച്ചത്.
ഇതില്‍ 10 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ നടത്തിയ ശ്രവ പരിശോധനയിലാണ് 13 പേരുടെയും ഫലം നെഗറ്റീവ് ആയിരിക്കുന്നത്.മരിച്ച രോഗിയില്‍ നിന്ന് വൈറസ് ബാധ ഏറ്റിട്ടുണ്ടെങ്കില്‍ എട്ടു മുതല്‍ 10 ദിവസങ്ങള്‍ക്കിടയിലാണ് തീവ്ര രോഗലക്ഷണങ്ങള്‍ കാണിക്കുക. സമ്ബര്‍ക്ക പട്ടികയിലെ ഹൈയ്യസ്റ്റ് റിസ്ക് കാറ്റഗറിയില്‍ പെട്ട 26 പേര്‍ക്ക് പ്രതിരോധ മരുന്നു നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.