Home Featured ബം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി ​കു​ടും​ബം തീ​കൊ​ളു​ത്തി മ​രി​ച്ചു

ബം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി ​കു​ടും​ബം തീ​കൊ​ളു​ത്തി മ​രി​ച്ചു

ബം​ഗ​ളൂ​രു: എ​ച്ച്‌എ​സ്‌ആ​ര്‍ ലേ​ഔ​ട്ടി​ല്‍ മൂ​ന്നം​ഗ മ​ല​യാ​ളി​കു​ടും​ബം തീ​കൊ​ളു​ത്തി മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി കെ.​സ​ന്തോ​ഷ് കു​മാ​റും ഭാ​ര്യ​യും കു​ട്ടി​യു​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. സ​ന്തോ​ഷ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളു​ടെ ഭാ​ര്യ​യും കു​ട്ടി​യും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു.കോ​ണ്‍​ട്രാ​ക്ട​ര്‍ ആ​യി​രു​ന്ന ഇ​യാ​ള്‍​ക്ക് ക​ട​ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

പ്ലേ​റ്റ്ല​റ്റി​ന് പ​ക​രം ശ​രീ​ര​ത്തി​ല്‍ ജ്യൂ​സ് കു​ത്തി​വ​ച്ചു; ഡെ​ങ്കി​പ്പ​നി രോ​ഗി മ​രി​ച്ചു.

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ക്ത​ത്തി​ലെ പ്ലേ​റ്റ്‌​ലെ​റ്റി​ന് പ​ക​രം ജ്യൂ​സ് ശ​രീ​ര​ത്തി​ല്‍ കു​ത്തി​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡെ​ങ്കി​പ്പ​നി രോ​ഗി മ​രി​ച്ചു.പ്ര​യാ​ഗ്‌​രാ​ജി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ഏ​റെ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്.32കാ​ര​നാ​യ യു​വാ​വാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​ശ്ര​ദ്ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ധി​കൃ​ത​ര്‍ ആ​ശു​പ​ത്രി അ​ട​പ്പി​ച്ചു. പ്ര​യാ​ഗ്‌​രാ​ജി​ലെ ഗ്ലോ​ബ​ല്‍ ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് ട്രോ​മ സെ​ന്‍റ​റി​ലാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച യു​വാവ് ചി​കി​ത്സ​തേ​ടി​യെ​ത്തി​യ​ത്.

പ്ലാ​സ്മ എ​ന്ന പേ​രെ​ഴു​തി​യ ബാ​ഗി​ല്‍ കൂ​ടി പ്ലേ​റ്റ്ല​റ്റി​ന് പ​ക​രം നാ​ര​ങ്ങാ നീ​രാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ല്‍ കു​ത്തി​വ​ച്ച​ത്. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് രോ​ഗി​യെ ബ​ന്ധു​ക്ക​ള്‍ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ല്‍ പ്ലേ​റ്റ്ല​റ്റ് ക​യ​റ്റി​യി​ട്ടി​ല്ലെ​ന്നും മ​ധു​ര​മു​ള്ള രാ​സ​വ​സ്തു​വോ മോ​സ​മ്ബി ജ്യൂ​സോ ആ​ണ് രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ല്‍ ക​യ​റ്റി​യ​തെ​ന്ന് ഈ ​ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രാ​ണ് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്.സം​ഭ​വ​ത്തി​ന് പി​ന്നി​ലെ ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​രി​ച്ച യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ അ​ധി​കൃ​ത​ര്‍ ആ​ശു​പ​ത്രി പൂ​ട്ടി സീ​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

You may also like

error: Content is protected !!
Join Our WhatsApp Group