ബെംഗളൂരു : ആലപ്പുഴസ്വദേശിയായ യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു. ചന്തിരൂർ ദാറുൽ ഹിമായ വീട്ടിൽ മുഹമ്മദ് ഷരീഫിന്റെ മകൻ മുഹമ്മദ് ഷഫീഖ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഹൊസ് കോട്ടയിലായിരുന്നു അപകടം.
ലുമാസ് കമ്പനിയിൽ പരിശീലനത്തിനായി എത്തിയ ഷഫീഖ് സഹപവർത്തകരായ 3 പേർക്കൊപ്പമാണ് തടാകത്തിൽനീന്താനെത്തിയത്.ഹൊസ്കോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.കബറടക്കം ഇന്ന് രാവിലെ 6നു ചന്തിരൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ. മാതാവ്: സുബൈദ. സഹോദര ങ്ങൾ: സബീന, ഷഫ്ന ഷഹന