ബെംഗളൂരു: കർണാടക കാർവാറിലെ അങ്കോളയിൽ കാർ അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. ദേശീയ പാത 66 ൽ അങ്കോളയിൽ ബലേഗുളിയിൽ കർണാടക ആർ. ടി. സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറിൽ സഞ്ചരിച്ച തിരൂർ സ്വദേശി നിപുൺ പി തെക്കേപ്പാട്ട്, തൃശൂർ വടുകര പുളിയംപൊടി പീറ്ററിന്റെ മകൻ ജെയിംസ് ആൽബർട്ട്, കന്യാകുമാരി സ്വദേശി ആനന്ദ് ശേഖർ, തിരുപ്പതി സ്വദേശി അരുൺ പാണ്ഡ്യൻ എന്നിവരാണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ലതീബ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
വീടിന്‌റെ മേല്‍ക്കൂര വെല്‍ഡ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു
മാനന്തവാടി: വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശിലേരി വരിനിലം നെടിയാനിക്കല്‍ അജിന്‍ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. മേല്‍ക്കൂരയുടെ ഇരുമ്ബുകമ്ബി വെല്‍ഡ് ചെയ്യുന്നതിനിടെയായി അജിന് ഷോക്കേല്‍ക്കുകയായിരുന്നു.വെല്‍ഡിങ് ഹോള്‍ഡറില്‍ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു.
കൂടെ ജോലിയിലുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വയനാട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ആംബുലന്‍സ് എത്തി അജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മാനന്തവാടി എസ്.ഐ കെ.കെ. സോബിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വരിനിലത്തെ നെടിയാനിക്കല്‍ ജെയിംസി(ചാക്കോ)ന്റെയും വിനീതയുടെയും മകനാണ് അജിന്‍. സഹോദരി: അര്‍ച്ചന.