മുത്താപ്പുതുപ്പെട്ടിയില്‍ മലയാളി ദമ്ബതികളെ ക്രൂരമായി കൊലപ്പെടുത്തി മോഷണം. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ദമ്ബതികളുടെ വീട്ടില്‍ നിന്നും നൂറ് പവൻ സ്വർണം നഷ്ടമായിട്ടുണ്ട്.മുത്താപ്പുതുപ്പെട്ട‌് ഗാന്ധിനഗറില്‍ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്. പ്രതികള്‍ രോഗികളാണെന്ന വ്യാജേന വീട്ടിലേക്ക് കടന്നതിനുശേഷമാണ് കൃത്യം നിർവഹിച്ചതെന്നാണ് കരുതുന്നത്. വീട്ടില്‍ നിന്നും ശബ്‌ദം കേട്ടതിന് പിന്നാലെ സമീപവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.
പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ ദമ്ബതികളെ കൊലപ്പെടുത്തി സ്വർണവുമായി കടന്നുകളഞ്ഞിരുന്നു. ദമ്ബതികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസന്നകുമാരി അദ്ധ്യാപികയാണ്.
മികച്ച വരുമാനം; 100 സ്റ്റേഷനുകളില്‍ ആദ്യ ഇരുപത്തിയഞ്ചില്‍ പതിനൊന്നെണ്ണം കേരളത്തില്‍ നിന്ന്
മികച്ച വരുമാനമുണ്ടാക്കിയ 100 സ്റ്റേഷനുകളില്‍ ആദ്യ ഇരുപത്തിയഞ്ചില്‍ 11 റെയില്‍വേ സ്റ്റേഷനുകളും കേരളത്തില്‍.ദക്ഷിണ റെയില്‍വേയില്‍ 2023-2024 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്‍, കണ്ണൂര്‍, കൊല്ലം ജംഗ്ഷന്‍, കോട്ടയം, ആലുവ, ചെങ്ങന്നൂര്‍ എന്നീ സ്‌റ്റേഷനുകളാണ് ആദ്യ 25ല്‍ ഇടം നേടിയത്.
ഇതില്‍ നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷൻ. 262 കോടി രൂപയാണ് ലഭിച്ചത്. ആറാം സ്ഥാനത്ത് എറണാകുളം ജംഗ്ഷന്‍ 227 കോടി, എട്ടാം സ്ഥാനത്ത് കോഴിക്കോട് 178 കോടി, ഒമ്ബതാം സ്ഥാനത്ത് തൃശ്ശൂര്‍ 155 കോടി, 13-ാം സ്ഥാനത്ത് എറണാകുളം ടൗണ്‍ 129 കോടി, 15-ാം സ്ഥാനത്ത് പാലക്കാട് ജംഗ്ഷന്‍ 115 കോടി, 16-ാം സ്ഥാനത്ത് കണ്ണൂര്‍ 113 കോടി, 19-ാം സ്ഥാനത്ത് കൊല്ലം ജംഗ്ഷന്‍ 97 കോടി, 21-ാം സ്ഥാനത്ത് 83 കോടി, 22-ാം സ്ഥാനത്ത് ആലുവ 80 കോടി, 25-ാം സ്ഥാനത്ത് ചെങ്ങന്നൂര്‍ 61 കോടി എന്നിവയാണ് ആദ്യ 25ല്‍ ഇടം നേടിയത്.