മംഗളുരു: മലയാളി ദമ്ബതികളെ മംഗളുരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശികളായ രവീന്ദ്രന്‍ (55), സുധ (50) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.മംഗളൂരു പള്‍നീറിലെ ബ്ലൂ സാര്‍ട്ട് ഹോട്ടലില്‍ ഇന്ന് രാവിലെയോടെയാണ് രവീന്ദ്രനെയും സുധയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി ആറിന് മുറിയെടുത്ത ഇവരെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രണ്ടുദിവസമായി മുറി തുറക്കാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.തുണിക്കച്ചവടക്കാരായ ഇവര്‍ മരിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ മംഗളുരുവില്‍ എത്തിയിട്ടുണ്ട്.പൊലീസ് ഹോട്ടല്‍ മുറിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രണയ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യൂ; പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രം, ഉത്തരവ് ഇങ്ങനെ
ദില്ലി: ഫെബ്രുവരി 14 ആണ് ലോകം പ്രണയ ദിനമായി ആഘോഷിക്കുന്നത്. ലോകത്തെ കാമുകി കാമുകന്മാര്‍ ഈ ദിനത്തെ മനോഹരമായി ആഘോഷിക്കുമ്ബോള്‍ ഈ ദിനം ആചരിക്കുന്നതിന് പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.പ്രണയ ദിനം പശ ആലിംഗന ദിനമായി ആചരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡാണ് കൗ ഹഗ് ഡേ എന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.
അനുകമ്ബ വളര്‍ത്തുന്നതിന്മൃഗങ്ങളോടുള്ള അനുകമ്ബ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം,. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെയും സമ്ബദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുലെന്നും ബോര്‍ഡ് അറിയിച്ചു.മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെപാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ആഹ്വാനം ഫെബ്രുവരി ആറിന് പുറത്തുവന്നിരുന്നു
അതേസമയം, കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. നിരവധി പേരാണ് ഈ സര്‍ക്കുലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ആയാണ് ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി ഹൈന്ദവ സംഘടനകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.
വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടായിരുന്നു. അതേസമയം, ഫെബ്രുവരി 7 മുതല്‍ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്ബ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം.