പുതുക്കാട്: കടക്കെണിയില്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കമൂലം നാടുവിട്ട ഗൃഹനാഥന്‍ കര്‍ണാടകയിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍.കല്ലൂര്‍ മുട്ടിത്തടി കച്ചിറയില്‍ പരേതനായ ജോയിയുടെ മകന്‍ അഭിലാഷാണ് (43) ഗുണ്ടല്‍പേട്ടിലെ ലോഡ്ജില്‍ മരിച്ചത്. സ്വകാര്യ ധനകാര്യസ്ഥാപനത്തിന്‍റെ നിരന്തരമായുണ്ടായ ഭീഷണിയാണ് അഭിലാഷ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
ധനകാര്യ സ്ഥാപനത്തിന്‍റെ സമ്മര്‍ദത്തെ ത്തുടര്‍ന്ന് 41 ദിവസം മുന്പാണ് അഭിലാഷ് നാടുവിട്ടത്. അഭിലാഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ വരന്തരപ്പിള്ളി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടെ ശനിയാഴ്ചയാണ് അഭിലാഷിനെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
അഭിലാഷിന്‍റെ പേരില്‍ ലോണെടുത്തു വാങ്ങിയ ലോറി പാസില്ലാതെ തടികയറ്റിയതിന് വനപാലകര്‍ പിടികൂടുകയും വായ്പയുടെ തിരിച്ചടവു മുടങ്ങുകയും ചെയ്തിരുന്നു. ഇതോടെ വായ്പനല്‍കിയ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ഷിഗെല്ല മരണം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
തിരൂരങ്ങാടി: ഷിഗെല്ല ബാധിച്ച് ഒമ്ബതു വയസ്സുകാരി മരിച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ സംഘം ഇന്ന് തിരൂരങ്ങാടിയിലെത്തും.ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ നന്നമ്ബ്ര കൊടിഞ്ഞി ഫാറൂഖ് നഗര്‍ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെയും സമീറയുടെയും മകളായ ഫാത്തിമ റഹ (9) മരിച്ചത്.
തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മുന്നിയൂരിലുള്ള കുട്ടിയുടെ ഉമ്മയുടെ വീടിന്റെ തൊട്ടടുത്ത് ഒരാള്‍ക്ക് ഛര്‍ദ്ദി ബാധിച്ചിട്ടുണ്ട്. ഇയാള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.മരിച്ച കുട്ടിയുടെ സഹോദരങ്ങള്‍ക്കും പിതാവിനും പനിയുള്ളതിനാല്‍ രക്തസാമ്ബിള്‍ പരിശോധനയ്ക്കയച്ചു. ഇരു വീട്ടിലെയും കിണറുകളിലെ വെള്ളത്തിന്റെ സാമ്ബിളും പരിശോധനയ്ക്കയച്ചിട്ടുണ്ട്.
കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ബന്ധുക്കള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍കൊടിഞ്ഞി എം.എ എച്ച്.എസ്.എസ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫാത്തിമ റഹ ഒന്നാംതീയതി മാതാവ് സമീറയുടെ വീടായ മുന്നിയൂര്‍ കളത്തിങ്കല്‍ പാറയിലേക്ക് പോയതായിരുന്നു. അവിടെ വച്ച് ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായപ്പോള്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു.
പിന്നീട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം വിശദമായ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ആണെന്ന് മനസിലായത്.
ഒരു പ്രശ്നവുമില്ലാതിരുന്ന കുട്ടിയുടെ പൊടുന്നനെയുള്ള മരണം നാട്ടുകാരെയും സ്കൂളിലെ സഹപാഠികളെയും അദ്ധ്യാപകരെയുമെല്ലാം ഞെട്ടിച്ചിട്ടുണ്ട്.നന്നമ്ബ്രയിലും മുന്നിയൂരിലും പരിശോധന കര്‍ശനംതിരുരങ്ങാടി: ഷിഗല്ല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നന്നമ്ബ്ര ദുബായ് പീടിക, തട്ടത്തലം പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി.
പ്രദേശത്തെ കിണറുകളുടെ സൂപ്പര്‍ ക്‌ളോറിനേഷനും ആരോഗ്യബോധവത്കരണ പ്രവര്‍ത്തനവും നടന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബി ജോസഫ്, ആരോഗ്യപ്രവര്‍ത്തകരായ അജിത് ബാല്‍, അഭിലാഷ്, നിത്യ, സുധ, ധന്യ, അഖില, നീതു, ആശ പ്രവര്‍ത്തകരായ സാറാബി, ഷൈനി, ഷീബ, ഷീജ, ശോഭന, ചന്ദ്രവതി എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.