ബംഗളൂരു: ഏഴുകോടിയുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലില്‍ കിടന്ന ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്ബതികള്‍ ജാമ്യം നേടിയ ശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തി പിടിയിലായി.കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്ബറമ്ബില്‍ (32), കോയമ്ബത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരെയാണ് ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവര്‍ അറസ്റ്റിലായിരുന്നു.
ജാമ്യം നേടി പുറത്തിറങ്ങിയ ശേഷവും ഇവര്‍ മയക്കുമരുന്ന് കച്ചവടം തുടര്‍ന്നതായി പൊലീസ് പറഞ്ഞു. നോര്‍ത്ത് ബംഗളൂരുവിലെ കോതനൂരില്‍ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു സിഗില്‍ വര്‍ഗീസും വിഷ്ണു പ്രിയയും. പരപ്പന അഗ്രഹാരയില്‍ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇവര്‍ തിങ്കളാഴ്ച അറസ്റ്റിലായത്. മാര്‍ച്ചില്‍ ഇവര്‍ക്കൊപ്പം വിക്രം എന്ന സഹായിയെയും അറസ്റ്റ് ചെയ്തിരുന്നു.
മൂവരും ചേര്‍ന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കാണ് മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ബി.ടി.എം ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലായതോടെയാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി ഏഴുകോടിയോളം വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് വാടകവീടെടുത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകളായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2020 മുതലാണ് ഇവര്‍ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു; 18കാരൻ പിടിയിൽ
കൊല്ലം∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കല്‍ പൊലീസ് പിടികൂടി. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജ് ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചടയമംഗലം, കടയ്ക്കൽ പ്രദേശങ്ങളിലെ പെൺകുട്ടികളെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
നീരജിനെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ട്. പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കിയതിനു ശേഷം രാത്രിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു പീഡിപ്പിക്കുകയായിരുന്നു.ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നാട്ടുകാർ പിടികൂടിയതോടെയാണ് നീരജ് മറ്റു പെൺകുട്ടികളെ ചൂഷണം ചെയ്‌തുവെന്ന വിവരങ്ങളും പുറത്തു വന്നത്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി.