Home കർണാടക ബെംഗളൂരുവില്‍ ഹിന്ദി മതിയെന്ന് മലയാളി കാബ് ഡ്രൈവര്‍; കന്നഡ ഭാഷയെ അപമാനിച്ചെന്ന് നാടൻപാട്ടുകാരി; കേസ്

ബെംഗളൂരുവില്‍ ഹിന്ദി മതിയെന്ന് മലയാളി കാബ് ഡ്രൈവര്‍; കന്നഡ ഭാഷയെ അപമാനിച്ചെന്ന് നാടൻപാട്ടുകാരി; കേസ്

by ടാർസ്യുസ്

ബെംഗളൂരു: ഹിന്ദി ഭാഷ സംസാരിക്കണമെന്ന് യാത്രക്കാരിയോട് ആവശ്യപ്പെട്ട കാബ് ഡ്രൈവർക്കെതിരെ കേസ്. ബെംഗളൂരുവിലാണ് സംഭവം.കന്നഡ ഭാഷ സംസാരിച്ച യാത്രക്കാരിയെ കളിയാക്കുകയും, ബെംഗളൂരുവില്‍ കന്നഡ സംസാരിക്കേണ്ടതില്ലെന്നും, രാഷ്ട്ര ഭാഷയായ ഹിന്ദി സംസാരിച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ടെന്ന് ആരോപിച്ച്‌ ഡ്രൈവർക്കെതിരെ യാത്രക്കാരി പരാതി നല്‍കുകയായിരുന്നു.മാർച്ച്‌ 27നാണ് പോലീസില്‍ പരാതി എത്തിയത്. ഒരു ടെലിവിഷൻ അവതാരകയും, നാടൻ പാട്ട് കലാകാരിയുമായ ദിവ്യ ആളൂരിനാണ് കാബ് ഡ്രൈവറില്‍ നിന്ന് ഭാഷാപരമായ അപമാനം നേരിട്ടത്. ഡ്രൈവർ തന്നെ ഭാഷാപരമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിവ്യ ആളൂർ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

കേസെടുത്തിരിക്കുന്നത് ഗിരിനഗർ പോലീസാണ്. നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണം നടന്നു വരികയാണ്.ദിവ്യ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത് പ്രകാരം കാബ് ഓടിച്ചിരുന്നത് ഒരു മലയാളിയാണ്. കേരളത്തില്‍ നിന്ന് വന്നയാളാണ് ഇദ്ദേഹം എന്ന് പറഞ്ഞു കൊണ്ടാണ് ദിവ്യയുടെ ഇൻസ്റ്റഗ്രാം വീഡിയോ തുടങ്ങുന്നത്. “അദ്ദേഹം പറയുന്നത് ബെംഗളൂരുവില്‍ നിങ്ങളുടെ ഭാഷ സംസാരിക്കേണ്ട ആവശ്യമില്ല എന്നാണ്. ഇവിടെ സംസാരിക്കാൻ ഹിന്ദിയുണ്ടല്ലോ. പുറത്തു നിന്ന് വരുന്നവർക്കെല്ലാം നാം കംഫർട്ട് സോണ്‍ ഒരുക്കുകയാണ്,” ദിവ്യ പറഞ്ഞു.കാബ് ഡ്രൈവർ മലയാളത്തില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവർ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനെയും ദിവ്യ വിമര്‍ശിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം ദിവ്യ പ്രസിദ്ധീകരിച്ച കമന്റ് ഇങ്ങനെ: “കന്നഡിഗരെ ഉണരൂ. ഇന്നലെ വൈകുന്നേരം നടന്ന സംഭവം. —— എന്ന ഈ വ്യക്തിയെ കാണുക. ബാംഗ്ലൂരില്‍ മറ്റ് ഭാഷക്കാർക്ക് ബഹുമാനം ലഭിക്കുന്നു. കന്നഡ ഭാഷയ്ക്ക് ആ ബഹുമാനം ലഭിക്കുന്നില്ല.

മറ്റുള്ളവർ എന്ത് വിചാരിച്ചാലും, പക്ഷേ സ്വന്തം ഭാഷയില്‍ അഭിമാനിക്കുന്നവരുടെ രക്തം തിളച്ചുമറിയുന്നു. നമ്മള്‍ എപ്പോള്‍ ഉണരും?”ആയിരക്കണക്കിന് ആളുകളാണ് ലൈക്കും കമന്റുമായി ഈ പോസ്റ്റില്‍ എത്തുന്നത്. നിരവധി പേർ ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഒരാളുടെ കമന്റ് ഇങ്ങനെയാണ്: “നമ്മള്‍ കന്നഡക്കാർക്ക് ഒരു പ്രതിജ്ഞ എടുക്കാം. ഇനി മുതല്‍ നമ്മള്‍ OTP നമ്പർ കന്നഡയില്‍ പറയാം. അവർ കന്നഡ പഠിക്കുമോയെന്ന് നോക്കാം.”മറ്റ് ഭാഷ സംസാരിക്കുന്നത് കേട്ടാലുടൻ ടാക്സി ബിക്ക് ചെയ്തത് റദ്ദാക്കണമെന്നാണ് വേറൊരു കമന്റ്: “അതെ മാഡം, നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഒരു ടാക്സി ബുക്ക് ചെയ്തയുടനെ, നിങ്ങള്‍ വിളിച്ച്‌ അവർ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് നോക്കണം. അവർ മറ്റ് ഭാഷകളാണ് സംസാരിക്കുന്നതെങ്കില്‍ ടാക്സി ഉടൻ റദ്ദാക്കണം. കന്നഡ സംസാരിക്കുന്നവർക്ക് മാത്രമാകട്ടെ നമ്മുടെ വാടക. ദയവായി എല്ലാ കന്നഡ കണ്ടന്റ് ക്രിയേറ്റർമാരും റീലുകളില്‍ ഇതിനെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുക.”

You may also like

error: Content is protected !!
Join Our WhatsApp Group