Home Featured മലയാളി ബാങ്കുദ്യോഗസ്ഥൻ ബെംഗളൂരുവിൽ കാറിടിച്ചു മരിച്ചു..

മലയാളി ബാങ്കുദ്യോഗസ്ഥൻ ബെംഗളൂരുവിൽ കാറിടിച്ചു മരിച്ചു..

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി ബാങ്കുദ്യോഗസ്ഥൻ കാറിടിച്ചുമരിച്ചു. തൃശ്ശൂർ മായന്നൂർ മണിയൻകോട്ട് സുരേഷ് കുമാർ(45) ആണ് മരിച്ചത്.ബെംഗളൂരു എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജരാണ്. ബെംഗളൂരു കഗ്ഗദാസപുരയിലെ റോഡിൽ ഞായറാഴ്ച രാവിലെ 9.15-നാണ് അപകടം.ഡ്രൈവർ ഒാടിരക്ഷപ്പെട്ടു. കഗ്ഗദാസപുര അബ്ബയ്യ റെഡ്ഡി ലേഔട്ടിൽ നിവേദിത നിവാസിൽ കുടുംബസമേതം താമസിച്ചുവരികായിരുന്നു സുരേഷ് കുമാർ. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കയറാനൊരുങ്ങുമ്പോഴായിരുന്നു അപകടം.

ഹെൽമെറ്റ് തലയിൽ വെക്കാൻ തുടങ്ങുമ്പോഴേക്കും പുറകിൽനിന്ന് നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ഗോപിനാഥൻ നായരുടെയും പരേതയായ അമ്മിണിയമ്മയുടെയും മകനാണ്. ഭാര്യ: ദീപാ പി. നായർ. മകൻ: അർച്ചിത്. സഹോദരങ്ങൾ: സജീവ് (മാരുതി മോട്ടോഴ്സ്, മൈസൂരു), സുജാത

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെൻസസ് നടപ്പാക്കും: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെൻസസ് നടത്തുമെന്നും ഒബിസി, ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ ജാതി സെൻസസിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പുറത്തുവിടാത്തതെന്നും അത്തരമൊരു നടപടിയെ പ്രധാനമന്ത്രി ഭയപ്പെടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിലാസ്പൂരിലെ പര്‍സാദ (സക്രി) ഗ്രാമത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘ആവാസ് ന്യായ് സമ്മേളന’ത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയവര്‍ക്ക് നേരെ ഒരു റിമോട്ട് കണ്‍ട്രോള്‍ ചൂണ്ടിയ അദ്ദേഹം, കോണ്‍ഗ്രസ് ഇതില്‍ വിരലമര്‍ത്തിയാല്‍ ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കും പ്രയോജനം ലഭിക്കുമെന്നും എന്നാല്‍ ഭരണകക്ഷിയായ ബിജെപി അത് ചെയ്യുമ്ബോള്‍ അദാനിക്ക് തുറമുഖങ്ങളും വിമാനത്താവളങ്ങളും റെയില്‍വേ കരാറുകളുമാണ് ലഭിക്കുകയെന്നും പരിഹസിച്ചു.രാജ്യത്തെ എല്ലാ ജാതികളിലെയും ജനസംഖ്യയുടെ രേഖയുള്ള ജാതി സെൻസസ് കോണ്‍ഗ്രസ് നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ ഈ റിപ്പോര്‍ട്ട് ഉണ്ട്.

പക്ഷേ മോദിജി അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല – രാഹുല്‍ പറഞ്ഞു.മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ദലിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പങ്കാളിത്തം നല്‍കണമെങ്കില്‍ ജാതി സെൻസസ് നടത്തേണ്ടതുണ്ട്. മോദിജി ജാതി സെൻസസ് നടത്തിയില്ലെങ്കില്‍, ഞങ്ങള്‍ അധികാരത്തില്‍ വരുമ്ബോള്‍ ഒബിസി പങ്കാളിത്തം ഉറപ്പാക്കാൻ ജാതി സെൻസസ് നടത്തുക എന്നതായിരിക്കും ആദ്യപടിയെുന്നും രാഹുല്‍ വ്യക്തമാക്കി.എംപിമാരും എംഎല്‍എമാരുമല്ല, സെക്രട്ടറിമാരും ക്യാബിനറ്റ് സെക്രട്ടറിമാരുമാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും വിവിധ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ 90 സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് ഒബിസികളെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഈ മൂന്ന് വ്യക്തികളും രാജ്യത്തിന്റെ ബജറ്റിന്റെ 5 ശതമാനം മാത്രമാണ് നിയന്ത്രിക്കുന്നതെന്നും ഇന്ത്യയില്‍ 5 ശതമാനം ഒബിസി ജനസംഖ്യ മാത്രമാണോ ഉള്ളതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group