Home Featured യെദ്യൂരപ്പയ്‌ക്ക് ഓണസമ്മാനമായി ചിത്രം വരച്ചുനൽകി മലയാളി കലാകാരി

യെദ്യൂരപ്പയ്‌ക്ക് ഓണസമ്മാനമായി ചിത്രം വരച്ചുനൽകി മലയാളി കലാകാരി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് ഓണസമ്മാനമായി അദ്ദേഹത്തിന്റെ ചിത്രം വരച്ചു നൽകി മലയാളി കലാകാരി. എറണാകുളം നായരമ്പലം സ്വദേശിനി വി.പി. അനുഷയാണ് യെദ്യൂരപ്പയുടെ ചിത്രം വരച്ച് അദ്ദേഹത്തിന് സമ്മാനിച്ചത്. യെദ്യൂരപ്പയുടെ ഡോളഴ്‌സ് കോളനിയിലെ വസതിയിലെത്തിയാണ് ചിത്രം കൈമാറിയത്. യെദ്യൂരപ്പയോടുള്ള ആരാധന കാരണമാണ് ചിത്രം വരച്ചു നൽകിയതെന്ന് അനുഷ പറഞ്ഞു. ശക്തനായ മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പയെന്നും അവർ പറഞ്ഞു. ജാലഹള്ളിയിൽ താമസിക്കുന്ന അനുഷ ഒട്ടേറെ പ്രമുഖരുടെ ഛായാചിത്രങ്ങൾ വരച്ചിട്ടുണ്ട്.

ശക്തമായ മഴയില്‍ തോട് നിറഞ്ഞു; മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

വിതുര കല്ലാര്‍-മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. മീന്‍മൂട്ടി വെള്ളച്ചാട്ടം കാണാന്‍ വന്നവരാണ് കുടുങ്ങിയത്.കുടുങ്ങിക്കിടന്നവരെ പ്രദേശവാസികളും ഗാര്‍ഡുകളും ചേര്‍ന്ന് മറുകരയിലെത്തിച്ചു.മീന്‍മൂട്ടി വനത്തില്‍ നിന്നും ഒഴുകി വരുന്ന ചെറിയ തോട് നിറഞ്ഞതോടെ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. വനത്തിനുള്ളിലെ ശക്തമായ മഴയാണ് തോട് നിറയാന്‍ കാരണമായത്. വൈകിട്ട് നാല് മണിയോടെ തോട്ടില്‍ വെള്ളം കയറി. ഇതോടെ തോടിന്റെ മറുകരയില്‍ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. 20 ഓളം വാഹനങ്ങളും കുടുങ്ങി കിടന്നിരുന്നു.തോട്ടിലെ വെള്ളം കുറഞ്ഞതോടെയാണ് ആളുകളെയും വാഹനങ്ങളെയും മറുകരയിലെത്തിച്ചത്. വനത്തിനുള്ളില്‍ മഴയ്ക്ക് നേരിയ കുറവുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group