ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് ആസ്ഥാനമായുള്ള കമ്ബനിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയര്‍ത്തിയ മലയാളി പിടിയില്‍.ഇതേ കമ്ബനിയിലെ ജീവനക്കാരനായ പ്രസാദ് നവനീതാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മോശം പ്രകടനങ്ങള്‍ കാരണം കമ്ബനി പ്രസാദിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കമ്ബനിയിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരുന്നു.
തുടര്‍ന്നുണ്ടായ പ്രകോപനമാണ് കമ്ബനിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയര്‍ത്താൻ ഇയാളെ പ്രേരിപ്പിച്ചത്.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്റെ സ്വകാര്യ നമ്ബറില്‍ നിന്ന് കമ്ബനിയിലേക്ക് വിളിച്ച പ്രസാദ് ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കി. അല്പസമയത്തിനകം സ്ഫോടനമുണ്ടാകുമെന്നും ഇയാള്‍ കമ്ബനി ജീവനക്കാരോട് പറഞ്ഞു. തുടര്‍ന്ന് കമ്ബനി ജീവനക്കാര്‍ പോലീസില്‍ വിവരമറയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നായ അടക്കമുള്ള സംഘം സ്ഥലത്തെത്തുകയും കെട്ടിടത്തില്‍നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. മലയാളിയായ പ്രസാദ് നവനീത് ബ്യാപനഹള്ളിയിലാണ് താമസിക്കുന്നത്.
തലശ്ശേരി-മൈസൂരു റെയില്‍പാത: എം.എല്‍.എമാരുമായി ചര്‍ച്ച
തലശ്ശേരി – മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് തലശ്ശേരി വികസന വേദി ഭാരവാഹികള്‍ മേഖലയിലെ എം.എല്‍.എമാരെ നേരില്‍കണ്ട് ചര്‍ച്ച നടത്തി.ഇരിക്കൂര്‍ എം.എല്‍.എ സജീവ് ജോസഫ്, പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്, കൂത്തുപറമ്ബ് എം.എല്‍.എ കെ.പി. മോഹനൻ എന്നിവരുമായാണ് വികസനവേദി ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. രക്ഷാധികാരി മേജര്‍ പി. ഗോവിന്ദൻ, പ്രസിഡന്റ് കെ.വി. ഗോകുല്‍ദാസ്, ജനറല്‍ സെക്രട്ടറി സജീവ് മാണിയത്ത്, വൈസ് പ്രസിഡന്റ് ഇ.എം. അഷറഫ്, കോണ്‍ഗ്രസ് മൈനോറിറ്റി വിഭാഗം സംസ്ഥാന വൈസ് ചെയര്മാൻ എൻ.ആര്. മായൻ എന്നിവരാണ് എം.എല്‍.എമാരെ സന്ദര്‍ശിച്ചത്.തലശ്ശേരി – മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് പൂര്‍ണ പിന്തുണയും ശക്തമായ ഇടപെടലുകളും ഉണ്ടാകുമെന്ന് എം.എല്‍.എമാര്‍ ഉറപ്പുനല്‍കി.
കേരള മുഖ്യമന്ത്രി, കര്‍ണാടക മുഖ്യമന്ത്രി, റെയില്‍വേ മന്ത്രി, കേരള നിയമസഭ സ്പീക്കര്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ അമിനിറ്റീസ് കമ്മിറ്റി ചെയര്മാൻ പി.കെ. കൃഷ്ണദാസ്, മട്ടന്നൂര്‍ എം.എല്‍.എ കെ.കെ. ശൈലജ, വയനാട് എം.എല്‍.എമാര്‍ എന്നിവരെ നേരില്‍കണ്ട് തലശ്ശേരി – മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ഥിക്കും.
തുടര്‍ന്ന് മുഴുവൻ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുമായും ബന്ധപ്പെട്ട് ഉത്തര മലബാറിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്ന സ്വപ്നപദ്ധതി ഉടൻ യാഥാര്‍ഥ്യമാക്കാൻ എല്ലാ ശ്രമങ്ങളും തലശ്ശേരി വികസന വേദിയുടെ നേതൃത്വത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു