Home Featured കുടകില്‍ അനധികൃത മദ്യനിര്‍മ്മാണം;മലയാളി അറസ്റ്റിൽ.

കുടകില്‍ അനധികൃത മദ്യനിര്‍മ്മാണം;മലയാളി അറസ്റ്റിൽ.

അനധികൃതമായി മദ്യം ഉത്പാദിപ്പിച്ച്‌ ഇന്ത്യൻ നിര്‍മിത വിദേശ മദ്യം എന്ന ലേബലില്‍ വില്പന നടത്തുന്ന മലയാളി കുടകില്‍ അറസ്റ്റില്‍.കാസര്‍കോട് സ്വദേശി കെ. ഹാശിം(47) ആണ് കുടക് ബാഗമണ്ഡലം തവുരു ഗ്രാമത്തില്‍ നിന്ന് അറസ്റ്റിലായത്. പ്രദേശവാസിയായ യുവതിയെ വിവാഹം ചെയ്ത ശേഷം ഇവിടെ താമസിച്ച്‌ മദ്യം നിര്‍മ്മാണവും വിതരണവും ആരംഭിക്കുകയായിരുന്നുവെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

ഇയാളുടെ നിര്‍മ്മാണ ശാലയില്‍ നിന്ന് 60 കിലോഗ്രാം മദ്യനിര്‍മ്മാണ വസ്തുക്കളും 2000 കാലി കുപ്പികളും ഇന്ത്യൻ നിര്‍മിത വിദേശ മദ്യം ലേബലുകളും പിടിച്ചെടുത്തു. കര്‍ണാടകയിലും കേരളത്തിലുമാണ് വ്യാജമദ്യം വില്പനക്ക് അയക്കുന്നത്. പിടിച്ചെടുത്ത സാധനങ്ങള്‍ ആരോഗ്യ ഹാനിയുണ്ടാക്കുന്നവയാണ്.

രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് എസ്.പിയുടെ നിര്‍ദേശമനുസരിച്ച്‌ മടിക്കേരി ഡിവൈ.എസ്.പി എ. ജഗദീഷ്, ഇൻസ്പെക്ടര്‍ കെ.വി. അനൂപ് മണ്ഡപ്പ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് അനധികൃത മദ്യനിര്‍മ്മാണം കണ്ടെത്തിയത്. വ്യാജ മദ്യത്തിന്റെ വിതരണ ശൃംഖല അറിയാൻ കണ്ണൂര്‍, കാസര്‍കോട് ജില്ല പൊലീസുമായി സഹകരിച്ച്‌ അന്വേഷണം നടത്തും

ബംഗളൂരു ചലച്ചിത്രോത്സവം : ഷാജി എൻ.കരുണ്‍ ജൂറി ചെയര്‍മാൻ

ബംഗളൂരു : ബംഗളൂരുവില്‍ നടക്കാനിരിക്കുന്ന സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബംഗളൂരു ബംഗാളി കന്നഡ ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ.കാരുണിനെ തിരഞ്ഞെടുത്തു.ഈ ചലചിത്രോത്സവത്തില്‍ പ്രാദേശിക ഭാഷകളിലെ നവാഗതരായ സംവിധായകരുടെ ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നാണ് മേളയ്ക്ക് തുടക്കം. മൂന്നാം തീയതി സമാപിക്കുന്ന മേളയില്‍ ഏറ്റവും പുതിയ അന്തര്‍ദേശീയ ചിത്രങ്ങളും പ്രദര്ശിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.മധുശ്രീ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group