Home Featured ബെംഗളൂരു: കള്ളനോട്ട് റാക്കറ്റിലെ 2 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: കള്ളനോട്ട് റാക്കറ്റിലെ 2 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: കള്ളനോട്ട് റാക്കറ്റിലെ 2 മലയാളികളെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കള്ളനോട്ടടിച്ച് നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ ആലപ്പുഴ സ്വദേശികളായ എ.എസ്.പ ദീപ് (ഉണ്ണി-38), സനൽ (34) എന്നിവരാണ് അറസ്റ്റിലായത്.

ജെപി നഗറിൽ നിന്ന് ഓഗസ്റ്റ് 18ന് സ്വർണമാല പൊട്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കള്ളനോട്ട് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ബന്ധപുരയിലെ ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച് കളർ ഫോട്ടോകോപ്പി മെഷീനും കള്ളനോട്ടുകളും 3.19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

ബിജെപിയിൽ അഴിച്ചുപണി; കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്, അബ്ദുള്ളകുട്ടിയെ ചുമതലകളിൽ നിന്നും നീക്കി

ദില്ലി : ബിജെപിയിൽ അഴിച്ചുപണി. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്,  ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നൽകി.

ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കാകും. അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നൽകിയിട്ടുണ്ട്. അതേ സമയം, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി. 

You may also like

error: Content is protected !!
Join Our WhatsApp Group